രാവിലെ ഉറക്കം ഉണർന്നു നോക്കിയപ്പോൾ മനസ്സിനെ കാണാൻ ഇല്ല. എങ്ങോട്ടു പോയി. എപ്പോ പോയി ഒന്നും അറിയില്ല. ഇന്നലെ വായിച്ചു വച്ച പിഎസ് സി ബുക്കിൽ നോക്കി. രാത്രി വൈകിയും നോക്കികൊണ്ടിരുന്ന മൊബൈലിൽ നോക്കി. കാണാൻ ഇല്ല. ഇനീപ്പോ എന്താ ചെയ്യാ? എണീറ്റ് മുഖം കഴുകി വേഗം ചിന്തയെ വിളിച്ചുണർത്തി. ചിന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സ് (കഥ)

രാവിലെ ഉറക്കം ഉണർന്നു നോക്കിയപ്പോൾ മനസ്സിനെ കാണാനില്ല. എങ്ങോട്ടു പോയി, എപ്പോ പോയി ഒന്നും അറിയില്ല. ഇന്നലെ വായിച്ചു വച്ച പിഎസ്‌സി ബുക്കിൽ നോക്കി. രാത്രി വൈകിയും നോക്കികൊണ്ടിരുന്ന മൊബൈലിൽ നോക്കി. കാണാനില്ല.

ADVERTISEMENT

ഇനീപ്പോ എന്താ ചെയ്യാ?

എണീറ്റ് മുഖം കഴുകി വേഗം ചിന്തയെ വിളിച്ചുണർത്തി.

ADVERTISEMENT

ചിന്ത ഉറക്ക പിച്ചിൽ ആണ്. ഇന്നലെ കോടീശ്വരൻ ആവുന്നതൊക്കെ ഓർത്തു പാവത്തിന് നല്ല പണി കൊടുത്തതാണ്. പോരാത്തതിന് സർക്കാർ ജോലിയും പുതിയ വീടും. മനസ്സ് എവിടെ ചിന്തേ?

ഏതെങ്കിലും പെൺകുട്ടീടെ ഒപ്പം പോയോ?

ഏയ് അത്രയ്ക്ക് ആയിട്ടില്ല (അതിന് മാത്രം ഉള്ള പെൺകുട്ടികളെയൊന്നും കണ്ടിട്ടില്ല, അടുത്തൊന്നും).

ADVERTISEMENT

പഴയ കുറെ ഓർമകളുടെ ഇടയിൽ ആദ്യമായും അവസാനമായും മനസ്സിൽ ഒരുവൾ മാത്രമേ കടന്നുകൂടിയിട്ടുള്ളു.

ഇനി അവളുടെ അടുത്തേക്ക് എങ്ങാനും പോയിരിക്കുമോ ?

അറിയില്ല...വഴിയില്ല.

ഒരു പാർട്ടൈം ജോലീടെ കാര്യം കൂട്ടുകാരൻ പറഞ്ഞിരുന്നു... 

ഇനി അങ്ങോട്ടെങ്ങാനും? ഇല്ല അതിനു താല്പര്യം ഇല്ല (അല്ലെങ്കിലും പണിയെടുക്കാനൊന്നും വയ്യ)

അമ്മ പറഞ്ഞ പോലെ നല്ലപോലെ മനസ്സിരുത്തി പ്രാർഥിച്ചിരുന്നു. അവിടെയെങ്ങാനും പോയി കാണുവോ?

മനസിനെ ഒക്കെ ആരെടുക്കാൻ?

ചിന്ത വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങി. പോയി പല്ലു തേച്ചു കുളിച്ചു. മനസ്സ് എവിടെ ചിന്തേ?

‘ക്ലാസ്സിലാണെങ്കിൽ പിള്ളേരോട് ചോദിക്കായിരിന്നു. അല്ലെങ്കിൽ താഴേക്കിറങ്ങി വന്ന് സ്റ്റാൻഡിൽ നിന്ന് നല്ലൊരു ചായ കുടിച്ചാൽ മതിയായിരുന്നു..അതോണ്ട് മനസ്സിനെ ‘വലിച്ചു’ വരുത്താൻ പറ്റില്ല. നീ ആ ബുദ്ധിയോടു ചോദിക്കൂ. ഞാൻ ഉറങ്ങാൻ പോവാ’

ചിന്ത പോയി

ഈ ചിന്തയെ ഇടയ്ക്ക് ഇത് പോലെ കാണാതാവും. അപ്പൊ വരമ്പത്തോ, മരച്ചോട്ടിലോ, ഷെഡിലോ ഒക്കെ പോയി ഇരുന്നാൽ മതി.

ആളെ കിട്ടും...!

എന്തായാലും ഒരു സ്ട്രോങ്ങ് ചായ കുടിച്ചു ബുദ്ധിയെ ഉണർത്തി മനസ്സിനെ കിട്ടാൻ വല്ല വഴിയും ഉണ്ടോന്നു ചോദിച്ചു.

ബുദ്ധി ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പോയി നോക്കാൻ

കൊള്ളാലോ ഐഡിയ....

വെറുതെ അല്ല ബുദ്ധി എന്ന് പേര് കിട്ടിയത്

വേഗം സ്റ്റാൻഡിലേക്ക് നടന്നു. വടക്കഞ്ചേരിയിൽ നിന്ന് ആലത്തൂരിലേക്ക് ടിക്കറ്റ് എടുത്തു നമ്മുടെ സ്വന്തം ബസിന്റെ സൈഡ് സീറ്റിൽ പോയി ഇരുന്നു. ബസ് കുറച്ചു ദൂരം ദൂരം എത്തിയതേ ഉള്ളു. ഹൈവേ എത്തിയതും അതാ വരുന്നു എന്റെ മനസ്സ്. അരികിലെ സീറ്റിൽ ഇരുന്ന എന്നിലേക്ക് എന്റെ ഇടനെഞ്ചിലേക്കു അവൻ തിരിച്ചു കേറി. അതൊരു മനോഹര നിമിഷമായിരുന്നു.

നിർവികാരതയുടെ നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന നിശ്ചലാവസ്ഥയായിരുന്നു.

മൗനമായിരുന്നു.

മൗനമായിരുന്നു..

English Summary : Writers Blog - Manasu - Malayalam Short Story by Nithin Kumar