മൃത്യുവെത്തും നിനച്ചിരിക്കാതെ അത്രയും നാള്‍ അപരിചിതയായ് അപ്പുറത്തു മറഞ്ഞുനിന്നെന്നെ ഇത്ര നോക്കിയ മറ്റൊരാളില്ല... ഇത്ര സ്നേഹിച്ചതില്ലാരുമെന്നെ എത്ര കാത്തിരിപ്പും മടുക്കാതെ...! രക്തവാഹിനി തോറുമൊഴുകും ഉഷ്ണലാവയില്‍ ഞാനുരുകുമ്പോള്‍ നിത്യജീവിത പ്രശ്നോത്തരികള്‍ ഒത്തുചേരാതെ ഞാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(കവിത)

ADVERTISEMENT

"മൃത്യുവെത്തും നിനച്ചിരിക്കാതെ 

അത്രയും നാള്‍ അപരിചിതയായ് 

അപ്പുറത്തു മറഞ്ഞുനിന്നെന്നെ 

ഇത്ര നോക്കിയ മറ്റൊരാളില്ല...

ADVERTISEMENT

ഇത്ര സ്നേഹിച്ചതില്ലാരുമെന്നെ 

എത്ര കാത്തിരിപ്പും മടുക്കാതെ...! 

രക്തവാഹിനി തോറുമൊഴുകും 

ഉഷ്ണലാവയില്‍ ഞാനുരുകുമ്പോള്‍ 

ADVERTISEMENT

നിത്യജീവിത പ്രശ്നോത്തരികള്‍ 

ഒത്തുചേരാതെ ഞാന്‍ വലയുമ്പോള്‍ 

കയ്ച്ചുതുപ്പാതെ പ്രാരാബ്ധമെല്ലാം 

മൊത്തി ഞാന്‍ വേച്ചുവേച്ചുവീഴുമ്പോള്‍ 

എത്രകാരുണ്യമോടെയവാമെന്‍ 

കഷ്ടമാത്രകള്‍ എണ്ണുന്നു മൃത്യു...

അന്യനാമൊരാള്‍ കൈപിടിച്ചപ്പോള്‍ 

അന്നുലോകം പറഞ്ഞു ‘നീ പോക’

താലികെട്ടി മുടിപ്പൂക്കള്‍ ചൂടി 

മൂക ഞാന്‍, പാതിമൃത്യു വരിച്ചു..! 

ഇന്നിതാ ഞാന്‍ ഒരുങ്ങി നിൽക്കുന്നു 

വന്നുകൊൾകെന്റെ ദേവി, നീ മാത്രം 

നിന്നോടൊപ്പം വരും ഞാന്‍ മനസ്സിന്‍

ഖിന്നതകള്‍ വെടിഞ്ഞു നിസ്സംഗം

പിന്നിലായെനിക്കന്നുപേക്ഷിക്കാന്‍ 

എന്ത് ദുഃഖവ്രണങ്ങളല്ലാതെ..."