എന്‍ വഴിത്താരയിലെന്നും നിറയുന്ന സന്മാര്‍ഗ്ഗദര്‍ശിയാണെന്നും മഹാത്മജി ആ സത്യസ്വരൂപനെന്‍ മനസ്സില്‍ നിറക്കുന്നു സ്വാതന്ത്ര്യ ചിന്തകള്‍ ആദര്‍ശബോധങ്ങള്‍ പിറവി കൊണ്ടല്ലോ ഒരഹിംസതന്‍ പ്രതിരൂപം പോര്‍ബന്തറില്‍ സ്വാതന്ത്യ വാഞ്ഛയില്‍ ദരിദ്രനാരായണന്‍ തന്‍ ജീവിതം പേറി ത്യജിച്ചു കൗമാരത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്‍ വഴിത്താരയിലെന്നും നിറയുന്ന

സന്മാര്‍ഗ്ഗദര്‍ശിയാണെന്നും മഹാത്മജി

ADVERTISEMENT

ആ സത്യസ്വരൂപനെന്‍ മനസ്സില്‍ നിറക്കുന്നു

സ്വാതന്ത്ര്യ ചിന്തകള്‍ ആദര്‍ശബോധങ്ങള്‍

പിറവി കൊണ്ടല്ലോ ഒരഹിംസതന്‍ പ്രതിരൂപം 

പോര്‍ബന്തറില്‍ സ്വാതന്ത്യ വാഞ്ഛയില്‍

ADVERTISEMENT

ദരിദ്രനാരായണന്‍ തന്‍ ജീവിതം പേറി ത്യജിച്ചു 

കൗമാരത്തില്‍ ആഡംബരസുഖങ്ങളെ

സത്യത്തെ മുറുകെ പുണര്‍ന്നെന്നും 

ഗാന്ധിജി തൊട്ടുകൂടായ്മകള്‍ ദൂരത്തെറിഞ്ഞു

ADVERTISEMENT

വര്‍ണ്ണവെറിക്കെതിരായ് പോരാടി ആഫ്രിക്കയില്‍

അടിമത്തത്തിനെതിരെ അനവരതം ഇന്ത്യയിലും

ആര്‍ഷഭാരതപൈതൃകം പേറിലും  

നാനാത്വത്തില്‍ ഏകത്വം മുറുകെ പുണര്‍ന്നു

ക്വിറ്റ് ഇന്ത്യ ചരിതവും പൂര്‍ണ്ണ സ്വരാജും 

ഗാന്ധിജി തന്‍ പുതിയ പടയൊരുക്കങ്ങളായ്

ദ്വേഷങ്ങളില്ലാത്ത യുദ്ധമുറയെന്നപോല്‍

അഹിംസയെ ഹൃത്തില്‍ പുണര്‍ന്നല്ലോ ഗാന്ധിജി 

വെടിയൊച്ചയില്ലാത്ത ഹിംസയില്ലാത്തതാം 

സ്വപ്നമായിരുന്നല്ലോ ഗാന്ധിക്ക് സ്വാതന്ത്ര്യം

കോടാനുകോടി ജനത തന്‍ 

സ്വപ്നത്തെ മനസ്സിലേറ്റിക്കൊണ്ടു മുന്‍പേ ഗമിച്ചു

ലോകത്തെയൊക്കെയും വിസ്മയിപ്പിച്ചു  

ഗാന്ധിമാര്‍ഗ്ഗേന നേടിയതല്ലയീ സ്വാതന്ത്ര്യം

കാലങ്ങളിങ്ങനെ പോകെ പോകെ

ആശ്ചര്യമായിന്നും വര്‍ത്തിപ്പൂ ഗാന്ധിജി 

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നെന്നു

ലോകജനതയൊന്നാകെ സംശയിച്ചീടും വണ്ണം!

ക്രിസ്തുവിന്‍ ത്യാഗവും കൃഷ്ണന്റെ കൗശലവും 

ബുദ്ധന്റെ അഹിംസയും ഒരാളില്‍ ചേരുകില്‍ 

അതല്ലോ സാക്ഷാല്‍ മഹാത്മാഗാന്ധി

അമിതസ്വാതന്ത്രത്തില്‍ മതിമറന്നാറാടീടും 

ഭാരതമക്കളെ ഓര്‍ക്കുന്നുവോ നിങ്ങളാരാനും 

ഈവിധം രാഷ്ട്രപിതാവാം മഹാത്മാഗാന്ധിയെ...