മോദിയെ അഭിനന്ദിച്ച് ഐശ്വര്യ റായി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായി. രാജ്യത്തിന് വേണ്ടി എന്തുമാത്രം കാര്യങ്ങളാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.

രാഷ്ട്രനിർമാണം എളുപ്പമുള്ള കാര്യമല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി മോദി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐശ്വര്യ റായി പറഞ്ഞു.

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഒരു ഭാര്യ, അമ്മ, മകൾ എന്നീനിലകളിലും താൻ സംതൃപ്തയാണെന്നും ഐശ്വര്യ പറഞ്ഞു.