ഒപ്പം ഹിന്ദിയിൽ; നായകനായി ആരെന്നോ?

ദൃശ്യം സിനിമയ്ക്ക് ശേഷം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി ബോളിവുഡിൽ റീമേയ്ക്കിനൊരുങ്ങുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിനാണ് ഹിന്ദിയിൽ റീമേയ്ക്ക് വരുന്നത്.

മോഹൻലാല്‍ അഭിനയിച്ച വേഷത്തിൽ അജയ് ദേവ്ഗൺ എത്തും. നേരത്തെ ദൃശ്യത്തിന്റെ ഹിന്ദി റീമേയ്ക്കിലും അജയ് തന്നെയായിരുന്നു നായകൻ. ഒപ്പം ഹിന്ദിയിലും പ്രിയദർശൻ തന്നെയാകും സംവിധാനം ചെയ്യുക.

ഒപ്പം ബോക്സ്ഓഫീസിൽ 50 കോടി കലക്ഷൻ നേടിയിരുന്നു. ആന്റണി പെരുമ്പാവൂർ ആയിരുന്നു സിനിമയുടെ നിർമാണം. ഹിന്ദിയിൽ സിനിമയുടെ റീമേയ്ക്ക് അവകാശം ആർക്കാണ് വിറ്റുപോയതെന്ന് വ്യക്തമല്ല.