ധീരതകാണിച്ച െപൺകുട്ടിയ്ക്ക് അക്ഷയ് കുമാറിന്റെ ആദരം

തന്നെ പീഡിപ്പിക്കാൻ വന്ന ആളെ തല്ലിയോടിച്ച ശ്രേയ നൈക് എന്ന പത്തൊമ്പതുകാരിയെ ആദരിക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ. അന്ധേരി സ്വദേശിയായ ശ്രേയയെ വീട്ടിനരികിൽവച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ആയോധനകല അഭ്യസിച്ചിരുന്ന ശ്രേയ പീഡിപ്പിക്കാൻ വന്നയാളെ തുരത്തി ഓടിക്കുകയുണ്ടായി.

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വയം പ്രതിരോധ പരിശീലന കേന്ദ്രത്തിലാണ് ശ്രേയയും ആയോധനകല അഭ്യസിച്ചിരുന്നത്. പെൺകുട്ടികൾക്ക് സൗജന്യമായാണ് ഇത് പഠിപ്പിക്കുന്നതും.

ശ്രേയയെ ആദരിക്കുന്നത് മറ്റു പെൺകുട്ടികൾക്ക് പ്രചോദനമാകാനാണെന്നും അത്തരം സന്ദർഭങ്ങളിൽ സ്വയരക്ഷയാണ് ഏറ്റവും ആവശ്യമെന്നും അക്ഷയ് പറയുന്നു. ശ്രേയയുടെ ധൈര്യം ഒരു പ്രതീകമാണ്. ആ ജ്വാല എല്ലാ പെൺകുട്ടികളിലും നിറയണം. അക്ഷയ് പറഞ്ഞു.