രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡിന്റെ സെക്സി സുന്ദരി ബിപാഷ ബസു വിവാഹിതയാവുകയാണ്. നടനും മോഡലുമായ കരൺ സിങ് ഗ്രോവർ ആണു വരൻ. വിവാഹത്തോടനുബന്ധിച്ച് ഇന്നലെ മുംബൈയിൽ നടന്ന മെഹന്ദി ആഘോഷത്തിന് വൻ താരനിരയാണുണ്ടായിരുന്നത്. പിങ്ക് ലെഹങ്കയിൽ അതിസുന്ദരിയായാണ് ബിപാഷ കടന്നുവന്നത്.
കൈകളിലും തലയിലുമെല്ലാം പൂക്കളാൽ അലങ്കരിച്ച ആഭരണങ്ങള്‍ ബിപാഷയെ ഒരു രാജകുമാരിയ്ക്കു സമാനമാക്കി. വെള്ള കുർത്തയിലും പൈജാമയിലുമാണ് വരൻ കരൺ സിങ് വേദിയിലെത്തിയത്. ബംഗാളി ആചാരപ്രകാരം നടത്തുന്ന വിവാഹത്തിന്റെ ആചാരങ്ങൾ ഏപ്രിൽ 28 മുതൽ തുടങ്ങിയിരുന്നു. ഇന്നു വൈകുന്നേരം മുംബൈയിൽ സബർബൻ ഹോട്ടലിൽ വച്ചാണ് വിവാഹം നടക്കുന്നത്.
Karan Singh Grover and Bipasha Basu Mehendi Ceremony
2015ൽ പുറത്തിറങ്ങിയ എലോൺ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നത്. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹവുമാണിത്. ശിൽ പ ഷെട്ടി, സഹോദരി ഷമിത ഷെട്ടി, നടി സോഫി ചൗധരി സംവിധായകൻ സിദ്ധാർഥ് ആനന്ദ്, ഡിസൈനർ റോക്കിതുടങ്ങി സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളുൾപ്പെടുന്ന താരനിരയും മെഹന്ദി ആഘോഷത്തിനെത്തിയിരുന്നു.