Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കും ഞാനും ഒരിക്കലും ഒരുമിക്കില്ല: സുസൈയ്ൻ

hrithik-sussanne

ഹൃതിക്–കങ്കണ വിവാദത്തിൽ മുൻഭർ‌ത്താവിന് പിന്തുണയുമായി സുസൈൻ ഖാൻ രംഗത്തെത്തിയത് ബി ടൗണിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വിവാഹമോചനം നേടിയ ഇരുവരും വീണ്ടും ഒന്നിക്കാനുള്ള പാതയിലാണോ എന്നുവരെ ആരാധകരും സംശയിച്ചു.

കങ്കണയ്ക്കൊപ്പം ഹൃതിക് നിൽക്കുന്ന ഒരു ഫോട്ടോഷോപ്പ് ചിത്രം സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ചിത്രത്തിന്റെ സത്യാവസ്ഥ അറിയിച്ച് സുസൈനും ഹൃതിക്കിനെ പിന്തുണച്ച് രംഗത്തെത്തി. ഇതാണ് ഗോസിപ്പുകോളങ്ങളിൽ പുതിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ടെന്നും ഊഹാപോങ്ങൾ ദയവ് ചെയ്ത് നിർത്തണമെന്നും സുസൈൻ ട്വീറ്റ് ചെയ്തു. ഇനി ഒരിക്കലും ഞാനും ഹൃതിക്കും ഒന്നിക്കില്ല, എന്നാൽ ഞങ്ങളൊരു നല്ല മാതാപിതാക്കളായിരിക്കും. സുസൈൻ ട്വീറ്റ് ചെയ്തു.