ആ വിഡിയോ ചതിയാണെന്ന് രവീണ ടണ്ടൻ

ഇപ്പോൾ വിവാദങ്ങൾ വിടാതെ പിടി കൂടിയിരിക്കുന്നത് ബോളിവുഡ് തരാം രവീണ ടണ്ടനെയാണ്. മാധ്യമങ്ങളെ കുറിച്ച് മോശമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ വൈറൽ ആയതാണ് വിവാധങ്ങൾക്ക് വഴിയൊരുക്കിയത്. എല്ലാ മാധ്യമങ്ങളും ഫ്രീഡം ഓഫ് പ്രസ്സ് എന്നതിന്റെ പേരിൽ അതിര് കടക്കുന്നു എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ഈ വിഡിയോ നാല് വർഷം മുൻപുള്ളതാണെന്നും ശോഭാനാസ് സെവൻ നൈറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ടിവി ചാനലിനു വേണ്ടി നൽകിയ അഭിമുഖത്തിൽ സിനിമയിലെ കഥാപാത്രമായി നിന്ന് സംസാരിച്ചതാണെന്നും, തന്നെ ചീറ്റുചെയ്താണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും രവീണ വിശദീകരിക്കുന്നു 2012 ൽ രവീണ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രമാണ് ശോഭാനാസ് സെവൻ നൈറ്റ്സ്. ഈ ചിത്രത്തിൽ മാധ്യമപ്രവർത്തകയുടെ വേഷമാണ് രവീണ അവതരിപ്പിച്ചിരുന്നത്.

തന്റെ അറിവോട് കൂടി അല്ല വിഡിയോ ഷൂട്ട്‌ ചെയ്തതെന്നും ഇത് ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്നും താരം പറയുന്നു. ബോളിവുഡിലെ ബോൾസി സ്റ്റാർ എന്ന് അറിയപ്പെടുന്ന ഈ താര സുന്ദരി നടൻ അമീർഖാനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയതും ചർച്ചകൾക്ക് വഴിവച്ചിരുന്നു.