സാനിയ മിര്‍സയുടെ ജീവിതം സിനിമയാക്കുന്നു

ടെന്നീസ് താരവും മോഡലുമായ സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു. സാനിയയുട ഉറ്റസുഹൃത്തായ ബോളിവുഡ് സംവിധായിക ഫറാ ഖാന്‍ ആണ് ടെന്നീസ് സുന്ദരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും തന്‍റെ റോള്‍ ആരുചെയ്യുമെന്ന കണ്‍ഫ്യൂഷനിലാണെന്നും സാനിയ പറയുന്നു. ബോളിവു‍ഡില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ പരിനീതി ചോപ്രയാകും തന്‍റെ ചോയ്സ് എന്നും സാനിയ പറഞ്ഞു.

സാനിയയുടെ ആത്മകഥയെ ആധാരമാക്കിയാകും ചിത്രം ഒരുക്കുക. സാനിയയുടെ ആത്മകഥ ഈ വര്‍ഷം പുസ്തകമായി പുറത്തിറങ്ങുന്നുണ്ട്. വനിതകളുടെ ഡബിള്‍സില്‍ ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ.