ഇത് ഏത് കപൂര്‍ ?

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍‍ ആയിരുന്ന ഈ നടനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ ?. ഇല്ലെങ്കില്‍ ഒരു ക്ലു തരാം! ഇദ്ദേഹത്തിന്‍റെ മകനും ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളിലൊരാളാണ്. മനസ്സിലായില്ലേ രണ്‍ബീര്‍ കപൂറിന്‍റെ അച്ഛന്‍ സാക്ഷാല്‍ ഋഷി കപൂര്‍ ആണ് കക്ഷി.

ബോളിവുഡിലെ എക്കാലത്തെയും റൊമാന്‍റിക് ഹീറോ ആയിരുന്ന ഋഷികപൂറിന്‍റെ പുതിയ മേക്ക് ഓവര്‍ കണ്ട് ഞെട്ടേണ്ട. 1997ല്‍ റിലീസായ ഹിന്ദി ചിത്രമായ സനം രേയുടെ റീമേക്കിലാണ് പുതിയ ഗെറ്റപ്പില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ദിവ്യാ ഗോസ്ല കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എണ്‍പത്തിഅഞ്ച്കാരനായാണ് ഋഷികപൂര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാദിവസവും അഞ്ച് മണിക്കൂര്‍ എടുത്താണ് ഋഷികപൂറിന്‍റെ മെക്ക്അപ്പ് പൂര്‍ത്തിയാക്കിയിരുന്നത്.

തന്‍റെ 42 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ നിരവധി വൈവിദ്യപൂര്‍ണ്ണമായ വേഷങ്ങള്‍ ചെയ്ത ഋഷികപൂര്‍ തികച്ചും വ്യത്യസ്തനായാണ് പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അഗ്നിപഥ്, സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ എന്നിവയാണ് അടുത്തിടെ വിജയം നേടിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. 2016 ലാണ് ചിത്രം തിയറ്ററുകളിലെത്തുക.