Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

salman

002ലെ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള എല്ലാകുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല വാഹനോടിച്ചതെന്നും വ്യക്തമെന്ന് ജഡ്ജി പറഞ്ഞു.

ഡ്രൈവറല്ല സല്‍മാന‍് തന്നെയാണ് വണ്ടി ഓടിച്ചരുന്നതെന്ന് കോടതി പറഞ്ഞു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്.

സല്‍മാന്‍ വിധി കേട്ടത് തല കുന്പിട്ട് നിന്നാണ്. 13 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. മുംബൈയിലെ ബാന്ദ്രയില്‍ 2002 സപ്തംബര്‍ 28 ന് പുലര്‍ച്ചെയാണ് വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ മേല്‍ സല്‍മാന്‍ ഖാന്റെ കാര്‍ കയറിയിറങ്ങിയിരുന്നത്.

സിനിമാലോകമാകെ ഉറ്റുനോക്കിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടത് ബോളിവുഡിന് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. 200 കോടി രൂപയുടെ ചിത്രങ്ങളാണ് സല്ലുവിനെ ആശ്രയിച്ച് ബോളിവുഡില്‍ ഒരുങ്ങുന്നത്. പ്രേം രത്തന്‍ ധ്യാന്‍ പായോ, ബംജ്‌റംഗീ ബാജിയാന്‍ എന്നിവയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവും ഇനി പ്രതിസന്ധിയിലാകും