ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കർ ബോളിവുഡിൽ ചുവടുവയ്ക്കാനൊരുങ്ങുന്നു. ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂറിനൊപ്പം നായികയായി സിനിമയിലുംതിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം.
എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. ബോളിവുഡിലെ പുത്തൻ തരംഗം ആലിയ ഭട്ടിനേക്കാളും മനോഹരിയാണ് സാറയെന്നാണ് ചിലരുടെ അഭിപ്രായം. സോഷ്യൽമീഡിയയിലും സാറയ്ക്ക് ആരാധകർ ഏറെ. അമ്മ അഞ്ജലിയുടെ തനിപകർപ്പാണ് സാറ.
സാറയ്ക്കിപ്പോൾ പതിനെട്ട് വയസ്സ് പൂർത്തിയായി. അച്ഛൻ സച്ചിനൊപ്പം പാർട്ടിയിലും മറ്റും പങ്കെടുക്കുമ്പോൾ സാറ വസ്ത്രങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. എന്നാൽ അച്ഛന്റെ പാരമ്പര്യം അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്ന കുട്ടി കൂടിയാണ് സാറ. ദീരുഭായ് അംബാനി ഇന്റർനാഷ്ണൽ സ്കൂളിലായിരുന്നു സാറയുടെ പഠനം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.