സി.പി.ഐ നേതാവിനെതിരെ സണ്ണിയുടെ കിടിലന്‍ മറുപടി

സണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ രാജ്യത്ത് ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ സണ്ണിയെ പിന്തുണച്ച് ശില്‍പ്പ ഷെട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അവസാനം സണ്ണി ലിയോണ്‍ തന്നെ ഒരു കിടിലന്‍ മറുപടിയുമായി രംഗത്തെത്തി. ‘ എന്നെപ്പറ്റി പറഞ്ഞ് നിങ്ങളുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുന്നതില്‍ സങ്കടമുണ്ട്. ദയവുചെയ്ത് ഇതിന് പകരം പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇത് വളരെ നാണക്കേട് ആണ്. സണ്ണി ട്വീറ്റ് ചെയ്തു.

സണ്ണി അഭിനയിച്ച പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നാണ് നേതാവിന്റെ അഭിപ്രായം. ഒരിക്കൽ ഞാനത് കാണാൻ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താൻ ഛർദ്ദിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ പൊതുജന റാലിയിൽ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.