നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു; ഹൃതിക്കിനോട് സുസൈന്‍

വിവാഹമോചനം നേടിയെങ്കിലും സുസൈനും ഹൃതിക്കും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. കുട്ടികളുമൊത്ത് ഒരുമിച്ചാണ് ഇരുവരും അവധി ആഘോഷിക്കുന്നതും. കുട്ടികൾക്ക് വേണ്ടി മാത്രമല്ല ഈ ഒന്നുചേരലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി ഈയിടെ നടന്നു

ഹൃതിക് നായകനായെത്തുന്ന കാബില്‍ റിലീസിനൊരുങ്ങുകയാണ്. ജനുവരി 25 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം മുംബൈയില്‍ വച്ചു നടന്നിരുന്നു. സുസൈനും ഹൃതിക് പ്രദർശനത്തിനായി വിളിച്ചിരുന്നു.

ചിത്രം കണ്ട സുസൈൻ പ്രകടനത്തെ പുകഴ്ത്താനും മറന്നില്ല. ഹൃതിക്കിനെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്ന് സുസൈൻ പറഞ്ഞു. വിഷമിപ്പിക്കുന്ന അനുഭവങ്ങളെല്ലാം മാഞ്ഞുപോകുന്നുവെന്നും സുസൈൻ പറഞ്ഞു. ഹൃതിക്കിനൊത്ത് നിൽക്കുന്ന ചിത്രവും സുസൈൻ പോസ്റ്റ് ചെയ്തു.