ബോളിവുഡിലെ മുൻനിര നടിമാർക്കൊക്കെ ഭീഷണിയുമായി സണ്ണി ലിയോൺ. അടുത്ത വർഷവും താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. അതിനിടെ സണ്ണി ലിയോണെ പുകഴ്ത്തി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര രംഗത്തെത്തി. സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്നതും ഒരുമിച്ച ചിത്രമെടുക്കുന്നതും തന്നെ കാണാന്‍ മോശമാക്കുമെന്നാണ് പ്രിയങ്ക പറയുന്നത്. മറ്റൊന്നും കൊണ്ടുമല്ല സണ്ണിയുടെ സൗന്ദര്യം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.
സാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ സേന്‍സേഷണലൈസ് ചെയ്യപ്പെടുന്നത് ഇഷ്ടമാണ്. സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്നതും ഒരുമിച്ച് ചിത്രങ്ങളെടുക്കുന്നതും എന്നെ കാണാന്‍ മോശമാക്കും കാരണം അവര്‍ അതിസുന്ദരിയാണ്. പ്രിയങ്ക ട്വീറ്റ് ചെയ്തു.
നേരത്തെ സണ്ണി ലിയോണിനൊപ്പം ചിത്രമെടുക്കാന്‍ പ്രിയങ്ക തയ്യാറായില്ല എന്ന് മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. അതിന് ശേഷമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. പ്രിയങ്കയുടെ ട്വീറ്റിന് മറുപടിയുമായി സണ്ണിയും എത്തി. ‘പ്രിയങ്കയെക്കുറിച്ച് ചിന്തിക്കുന്പോൾ എനിക്ക് ഇതേ അഭിപ്രായമാണെന്നാണ് സണ്ണിലിയോണ്‍ പ്രതികരിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.