ടിവി പരിപാടികളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും ബോളിവുഡ് നടി ശിൽപ ഷെട്ടിക്കു മകൻ ടിവി കാണുന്നതിനോടു താൽപര്യമില്ല. ‘ ഞാൻ മകനെ ടിവി കാണാൻ അനുവദിക്കാറില്ലെന്ന്’ നടി പറയുന്നു.
എന്നാൽ ടിവിയിൽ ഉടൻ വരുന്ന ‘സൂപ്പർ ഡാൻസർ’ എന്ന പരിപാടി കാണാൻ മകനെ പ്രോൽസാഹിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സൂപ്പർ ഡാൻസറിന്റെ വിധികർത്താക്കളിൽ ഒരാളാണ് ശിൽപ ഷെട്ടി.