ഐശ്വര്യയോട് ദേഷ്യപ്പെട്ട് അഭിഷേക്; വിഡിയോ കാണാം

പൊതുവേദിയിൽ ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ട് ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയുടെ പുതിയ ചിത്രം സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് സംഭവം.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നില്‍ക്കാനും അഭിഷേക് മടി കാണിച്ചു. ഐശ്വര്യ റായ് നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസ്സോടെ ആദ്യം ഐശ്വര്യയ്‌ക്കൊപ്പം വന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അഭിഷേക് കാമറയ്ക്ക് മുന്നിൽ നിന്നും മാറുകയായിരുന്നു. ഐശ്വര്യ വിളിച്ചിട്ട് പോലും അഭിഷേക് അത് കേൾക്കാതെ പോകുകയായിരുന്നു.

അമിതാഭ് ബച്ചനും ജയാബച്ചനും, ഐശ്വര്യ റായിയുടെ മാതാപിതാക്കളും ബന്ധുക്കളും സിനിമയുടെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഷേക് കൂട്ടത്തില്‍ കൂടാതെ ഒറ്റയ്ക്ക് നടന്നു. ബോളിവുഡ് മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുത്ത് കഴിഞ്ഞു. ഈ വിഷയത്തിൽ പിന്നീട് പ്രതികരിക്കാൻ ഇരുവരും തയാറായിട്ടില്ല.