Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളക്കര ‘പ്രേമിച്ച’ മേരി

anupama-interview

മേരിയും മലരും ചേർന്ന് മലയാളക്കര കീഴടക്കിയിട്ട് അധികം നാളുകളായില്ല. പ്രേമമെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റായ അനുപമ പരമേശ്വരൻ തന്നെക്കാൾ പ്രശസ്തമായ തന്റെ മുടിയെക്കുറിച്ചും സിനിമാനുഭവങ്ങളെക്കുറിച്ചും മനസ്സു തുറന്നപ്പോൾ

ജീവിതം മാറ്റിമറിച്ച് പ്രേമത്തെക്കുറിച്ച് ?

പ്രേമത്തിന്റെ കാസ്റ്റ് കോളിനെക്കുറിച്ച് എന്റെ കൂട്ടുകാർ വഴി അറിഞ്ഞ്, ഫോട്ടോ അയച്ച് , ഒാഡീഷൻ ഒക്കെ കഴിഞ്ഞിട്ടാണ് അൽഫോണ്‍സേട്ടൻ എന്നെ കണ്ടെത്തിയത്. എന്നെ റാഗ് ചെയ്ത് കെ‌ാന്ന ദിനങ്ങള്‍ ആയിരുന്നു അതൊക്കെ. രണ്ട് ദിവസം ആയിരുന്നു ഒാഡീഷൻ. ആ രണ്ട് ദിവസം എന്നെ കൊല്ലാക്കൊല ചെയ്തു. െസൽഫ് ഇൻഡ്രോഡക്ഷൻ, പാട്ട് പാടുക, ഡാൻസ് കളിക്കുക., പിന്നെ ഒാരോന്ന് ചോദിച്ചു. അങ്ങനെ ഫസ്റ്റ് ഒാഡീഷന് എനിക്ക് കിട്ടിയ ഒരു പണിയുണ്ട്. എന്നോട് നേരം കണ്ടോന്ന് ചോദിച്ചു. എന്റെ ഒരു ഭാഗ്യം കൊണ്ട് ഞാൻ ആ സിനിമ കണ്ടിരുന്നില്ല. അത് പറഞ്ഞപ്പോൾ തന്നെ എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി. ഇറങ്ങിപ്പോ , നീ ഭയങ്കര അഹങ്കാരിയാണ്, ജാഡയാണ് എന്നൊക്കെ. കണ്ണൊക്കെ നിറഞ്ഞ് ഇങ്ങനെ ഉരുണ്ട് വന്നു. പക്ഷേ, തൊലിക്കട്ടി അപാരമായതോണ്ട് ഞാൻ പിടിച്ച് നിന്നു.

ഇക്കാര്യം അവരെല്ലാരും നിവിന്‍ ചേട്ടനോട് പറഞ്ഞു. നിവിൻ ചേട്ടന്‍ ആദ്യം എന്റെ അടുത്ത് പറഞ്ഞത് ‘ഗെറ്റ് ഒൗട്ട്’ എന്നാണ്. എന്റെ ഹൃദയം അവിടെ ഉടഞ്ഞ് പോയി. പിന്നെ നേരം സിനിമ 10 പ്രാവശ്യം കണ്ടിട്ടാണ് അവരുടെ മുന്നിലേക്ക് പോയത്. പിന്നെ ഒരു ഡയലോഗ് ആണ് പറയാന്‍ പറഞ്ഞത്. അത് എങ്ങനെയൊക്കെയോ പറഞ്ഞു. അന്ന് ഡയോലോഗ് എന്നെ വെള്ളം കുടിപ്പിച്ചെങ്കിലും സീൻ എടുക്കുന്ന സമയത്ത് അത് ഫസ്റ്റ് ടെയ്ക്കിൽ ഒാക്കെയാരുന്നു.

അനുപമയെക്കാളും ആളുകൾക്ക് ഇഷ്ടം മുടിയാണോ ?

എന്റെ മുടി പ്രത്യേകിച്ച് ഭംഗിയുള്ളതോ അത്രയ്ക്ക് അട്രാക്റ്റീവോ ഒന്നും അല്ല. ആ സിനിമയിൽ എങ്ങനെ അതിനെ പിക്ചറൈസ് ചെയ്തു എന്ന് ഉള്ളതാണ്. അതു കൊണ്ടാണ് ആൾക്കാര്‍ ശ്രദ്ധിച്ചതും. ഇതിന് മുമ്പ് മുടിയെക്കുറിച്ച് കടന്നൽ‌ കൂട്, തേനീച്ചക്കൂട്, വൈക്കോല്‍ തുറു അങ്ങനെ നിരവധിപേരുകളാണ് കേട്ടിരിക്കുന്നത്. ഇൗ നാച്യുറൽ ഹെയർ ആണ് എന്റെ ഐഡൻഡിറ്റി. എനിക്ക് ഇതാണ് ചേരുക. അല്‍ഫോൺസേട്ടൻ ആദ്യം തന്നെ എന്റെയടുത്ത് വന്ന് കഴിഞ്ഞ് ,അവിെട നിൽക്കുമ്പോൾ പറഞ്ഞകാര്യം. മുടിയൊന്ന് അഴിക്കുമോ ? ഒന്ന് കാണാനാ എന്നാണ്. മുടിയഴിച്ചപ്പോൾ ഉണ്ടായ എക്സ്പ്രഷന്‍ അയ്യോ, ഇത് എന്ത് ചെയ്യും? എന്നാണ്. പക്ഷേ പിന്നീട് അല്‍ഫോൺസേട്ടൻ തന്നെ പറഞ്ഞു ഇത് മതി ഇതാണ് മേരിക്ക് പറ്റിയ മുടിയെന്ന്.

‘പ്രേമ’ത്തെക്കുറിച്ച് ആരോടെക്കെ പറഞ്ഞു ?

ഞാൻ ഹോസ്റ്റലിൽ ആണ്, അവിടെയൊരു ചെറിയ ജയിലിലാണ് ഞാൻ താമസിക്കുന്നത്. അമ്മ ഒരു ദിവസം രാത്രിയാണ് എന്നെ സെലക്ട് ചെയ്ത വിവരം അറിയിച്ചത്. എന്റെ ഫ്രണ്ട്സിനോട് ആരോടും ഞാന്‍ ഒരു മാസമായി നടന്ന കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഷ‌ൂട്ടിങ്ങിന് ഇറങ്ങാൻ നേരത്താണ് പറഞ്ഞത്,‍ ഞാൻ നിവിന്‍ പോളിയുടെ കൂടെ ഒരു സിനിമ ചെയ്യാൻ പോവാണ് എന്ന്. പറഞ്ഞതേ ഒാർമയുള്ളൂ, പിന്നെ ആകെ ഇടിയായിരുന്നു. അവിടെയുള്ള ഒരാൾക്കും എന്റെ റോൾ എന്താന്നോ ഇൗ സിനിമയുടെ ഒരു കാര്യങ്ങളും അറിയില്ലായിരുന്നു.

Watch Full Video Interview

ഞാൻ ഒന്നും പറഞ്ഞിട്ടില്ല പക്ഷേ, അവർ ഇങ്ങനെ ഇന്റർപ്രറ്റ് ചെയ്തു കൊണ്ട് വരും. 3 ഹീറോയിൻസ് എന്ന് അവർക്ക് അറിയാമെന്ന് തോന്നുന്നു. ഫെയ്സ് ബുക്കിലും ഒാൺലൈനിലും ഒക്കെയായിട്ട് പറഞ്ഞതുകൊണ്ട് അറിയാം. പക്ഷേ കഥ എങ്ങനെയാണ് പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. നിന്നെ കൊല്ലും , നിന്നെ റെയ്പ്പ് ചെയ്യപ്പെടും അങ്ങനെ പല കഥകളും അവർ ഉൗഹിച്ചു. ഞാൻ പറഞ്ഞു ശരിയാ കണ്ടു പിടിച്ചല്ലോ എന്നൊക്കെ. പക്ഷേ, സിനിമ കണ്ടതിന് ശേഷം അതിനും തെറിവിളിച്ചു. ഇത്രയും നല്ല കൂട്ടുകാരായിട്ട് ഇന്നേവരെ കഥയുടെ ഒരക്ഷം പോലും പറഞ്ഞില്ലാലോ ദുഷ്ടേ എന്ന്

സിനിമ ഹിറ്റായതോടെ ‘ആരാധകശല്യം’ കൂടിയില്ലേ ?

ആലുവാപ്പുഴ പാട്ട് ഇറങ്ങിയതിനു ശേഷം കോളജിലേക്ക് പോയത് ആകെ 3 ദിവസമാണ്. അതിന്ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു ഫ്രണ്ട്സിന്റെ അടുത്തു നിന്ന് നേരിട്ട് അഭിപ്രായം അറിയണമെന്ന്. ഇനി അവരോടൊപ്പം നൈസായിട്ട് സിനിമ കാണാൻ പോകണം എന്ന് ഉണ്ട്. എന്റെ ഫ്രണ്ട്സ് പര്‍ദ ഒക്കെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. മുടി കാണുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്. മുടി പരമാവധി കെട്ടി വയ്ക്കും. മുടി പരമാവധി ഹൈഡ് ചെയ്ത് വയ്ക്കും. പിന്നെ സ്പെക്സ് ഒക്കെ വച്ച് അങ്ങനെ പോകും. ശരിക്കും സന്തോഷമാണ്. പക്ഷേ, മറ്റുള്ളവരുടെ ശ്രദ്ധ മുഴുവനായി നമ്മളിലേക്ക് തിരിയുമ്പോള്‍ കുറച്ച് ചെറിയ ചെറിയ വിഷമങ്ങൾ.

മേരിയും ആനുപമയും തമ്മിൽ ?

മേരിയും അനുപമയും തമ്മിലുള്ള സ്വഭാവം താരതമ്യം ചെയ്താൽ ക്യാരക്ടർ അതുപോലെയല്ല. പക്ഷേ, മാനേഴ്സും കാര്യങ്ങളും ഒക്കെ അത് തന്നെ. ഇവിടെ കാണിക്കുന്ന പൊട്ടത്തരങ്ങൾ ഒക്കെ മേരിയായിട്ട് അവിടെ കാണിച്ചിട്ട് ഉണ്ട്. പിന്നെ മേരി കുറച്ചു കൂടി മെച്വറാണെന്ന് തോന്നുന്നു.

anupama-selfie

നിവിൻ പോളിക്കൊപ്പമുള്ള അനുഭവം ?

ഒാഡിഷന് പോയപ്പോളാണ് ഞാൻ നിവിൻ ചേട്ടനെ ആദ്യമായിട്ട് കാണുന്നത്. അതും യൂണിഫോം ഒക്കെയിട്ടിട്ട്. സീൻ ചെയ്യാന്‍ റെഡിയാണ്. ഞാൻ വിചാരിച്ചു അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കും ആ ക്യാരക്ടർ ചെയ്യാൻ നിൽക്കുന്നത് എന്ന്. അങ്ങനെ നിൽക്കുമ്പോഴാണ് പരിചയം ഉള്ള മുഖം ഇറങ്ങിവരുന്നു. അതും ഇറങ്ങിവരുന്നത് ബാത്ത്റൂമിനുള്ളിൽ നിന്ന്. ഞാൻ ഓർത്തു, ഇത് നല്ല കണ്ട് പരിചയം ഉള്ള മുഖമാണെല്ലോ. എന്റെ അടുത്തേക്ക് ഒന്ന് തിരിഞ്ഞു, എന്നിട്ട് ഒന്ന് ചിരിച്ചു. അപ്പോഴാണ് മനസ്സിലായത് ഇതാണ് നിവിൻ പോളി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അത്.

മേരിയെ വിട്ട് എല്ലാവരും മലരിന്റെ പിറകെ പോയതിൽ വിഷമമുണ്ടോ ?

നിരാശയുണ്ട‌്, പക്ഷേ സന്തോഷവുമുണ്ട് . ഞാൻ ആ ക്യാരക്ടർ ചെയ്തിരുന്നെങ്കിൽ ആ ഒരു ലെങ്തിലേക്കും ആ ഒരു ഇംപോർട്ടെന്‍സിലേക്കും എത്തില്ലായിരുന്നു. സായി ചേച്ചി അത് ചെയ്തതുകൊണ്ടാണ് മലർ ഇത്രയ്ക്ക് പെർഫെക്ട് ആയതും. ആ ക്യാരക്ടറിന് ആപ്റ്റായി പോയതും അതുെകാണ്ടാണ്. എനിക്കൊരു പക്ഷേ മേരിയായിരിക്കും ചെയ്യാൻ പറ്റുക. അതായിരിക്കും എനിക്കത് കിട്ടിയത്.

ഫെയ്സ്ബുക്കിലെ ‘വ്യാജ അനുപമ’മാരെക്കുറിച്ച് ?

സോഷ്യൽ മീഡിയയിൽ ഞാൻ അത്യാവശ്യം ആക്ടീവ് ആയിട്ടുള്ള ആളാണ്. പക്ഷേ കുറച്ച് നാളായിട്ട് അത്രയ്ക്ക് ആക്ടീവ് അല്ല. ഒരുപാട് ഫേയ്ക്ക് പ‌േജ് ഒക്കെ ഉണ്ടെന്നറിഞ്ഞപ്പോൾ ഒഫീഷൽ ആയ ഒരു പേജ് തുടങ്ങി. ഒരുപാട് കംപ്ലെയിൻസ് കിട്ടുന്നുണ്ട്. ഫെയ്ക്ക് പേജസ് ഒത്തിരി ആക്ടീവ് ആണ്, നീ എന്തിന് എന്നെ ബ്ലോക്ക് ചെയ്തു. നീ എന്താ എനിക്ക് മെസേജ് അയയ്ക്കാത്തത് എന്ന് ചോദിച്ച് കിട്ടണുണ്ട്. പക്ഷേ, അതൊന്നും ഞാന്‍ അല‌്ല. എന്റെ ഒറിജിനൽ പേജിൽ നിന്ന് ഞാൻ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.

അൽഫോണ്‍സ് പുത്രനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ?

അൽഫോണ്‍സേട്ടൻ എന്നയാൾ സ്വന്തം വളർച്ചയിൽ മാത്രമല്ല ശ്രദ്ധിക്കുന്നത്. എന്നോട് പറഞ്ഞിട്ട് ഉണ്ട് എനിക്ക് നീയോ, അല്ലെങ്കിൽ ഞാനോ , നിവിനോ അലെങ്കിൽ ഇൗ പറഞ്ഞയാൾക്കാരൊന്നുമല്ല പ്രധാനം. ഇൗ സിനിമയിൽ അഭിനയിച്ച അല്ലെങ്കിൽ സിനിമയ്ക്ക് വേണ്ടി വർക്ക് ചേയ്ത ഒരോരുത്തരടേയും ഉയർച്ചയാണ് ഏറ്റവും ഇംപോർട്ടെന്റ് ആയ കാര്യം. അപ്പോള്‍ ആ ഒരു ഫ്രണ്ടഷിപ്പായിരിക്കാം ഇൗ മൂവി ഒരു അൺ യൂഷ‍്വല്‍ ഹിറ്റാകാനുള്ള കാര്യം.

ആളെ എക്സ്പ്ലെയിന്‍ ചെയ്യാന്‍ മാത്രം ഞാൻ വളർന്നിട്ടില്ല. because he is a dedicative guy. എപ്പോൾ നമ്മൾ വിളിച്ചാലും ആൾ എഡിറ്റിങ് റൂമിലായിരിക്കും. മാക്സിമം ഒരു 5 മിനിറ്റായിരിക്കും ആൾ പുറത്തേയ്ക്ക് ഇറങ്ങുന്നത്. അതു പോലെതന്നെ ഒരു പ്രൊഡ്യൂസറിനേയും കിട്ടി അന്‍വർ ഇക്ക. ഭയങ്കര പേഷ്യൻസുള്ള ഭയങ്കര നിശബ്ദനായ വ്യക്തി. ആകെ രണ്ട് പ്രാവശ്യമേ വന്നിട്ടുള്ളൂ ലോക്കേഷനിൽ . അൽഫോൺസേട്ടന്റെ ഇഷ്ടത്തിനാണ് ആള്‍ സിനിമ വിട്ടുകൊടുത്തിരുന്നത്.

ആദ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ?

എനിക്ക് വലിയ ആക്ടിങ് എക്സ്പീരിയൻസ് ഒന്നുമില്ല. പക്ഷേ എനിക്കങ്ങനെ ഞാന്‍ ഒരു പുതിയ ആളാണെന്നുള്ള തോന്നല്‍ ഉണ്ടായിട്ടില്ല. നിവിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് വളരെ ഇൗസിയായി തോന്നി. നിവിന്റെ കണ്ണിലേയ്ക്ക് നോക്കിയാൽ തന്നെ നമുക്ക് ആ എക്സ്പ്രെഷൻ വന്നുപോകും. നിവിൻചേട്ടന്റെ പ്രായത്തിലുള്ള ഉള്ളയാൾ ഇതിൽ അഭിനയിച്ചിരിക്കുന്നത് പതിനെട്ടുവയസുള്ള ആളായിട്ടാണ്. ആ ഒരു ചെയ്ഞ്ച് എന്ന് പറയുന്നത്. ഭയങ്കര ഒരു ചെയ്ഞ്ചാണ്.

നിവിൻചേട്ടൻ ഫുള്ളി ഡെഡിക്കറ്റടാണ്. ആൾക്ക് കിട്ടിയ ക്യാരക്ടറിൽ പല തരം കാര്യങ്ങൾ എക്സ്പ്രെസ് ചെയ്യാൻ പറ്റിയ ഒന്നായിരുന്നു പ്രേമത്തിലെ ജോർജ്. ഒരുപാട് ക്യാലിബറുള്ളയാളാണ്.

‌മലർ ഇങ്ങനെ ഹിറ്റാവാനുള്ള കാരണം ?

പണ്ടത്തെ സിനിമയിലൊക്കെ നമ്മൾ കണ്ടിട്ടുണ്ട് ദിവ്യമായ പ്രണയം. മിക്കവാറും എല്ലാവരുടേയും മനസ്സിൽ അങ്ങനെയാരു ക്യാരക്ടര്‍ കാണും അല്ലെങ്കിൽ ആ ഒരു ലൈഫിൽകൂടി കടന്നു പോയിട്ടുണ്ടാവും. കാരണം, നമ്മൾ ഒരുപാട് സ്നേഹിച്ചു. പക്ഷേ ഉറപ്പാണ് നമുക്കയാളെ തിരിച്ചു കിട്ടില്ലാന്ന് ഉള്ളത്. അങ്ങനെത്തെ ക്യാരക്ടർ എല്ലാവരുടേയും മനസ്സിൽ ഉണ്ടായിരിക്കണം. പക്ഷേ, ലൈഫിൽ റിയാലിറ്റി ഇൗസ് ഡിഫ്രണ്ട്. എപ്പോഴും നമ്മൾ ഇഷ്ടപ്പെടുന്നയാളെയായിരിക്കണം നമ്മള്‍ കല്യാണം കഴിക്കുക എന്നുള്ളത് നിർബന്ധമുള്ള കാര്യമൊന്നുമല്ല.

സായി പല്ലവിയുമായി ?

മലർ എന്ന ക്യാരക്ടറിനേക്കാളും എനിക്ക് സായി എന്ന് പറഞ്ഞ എന്റെ ചേച്ചിയെയാണ് കൂടുതൽ ഇഷ്ടം. മലർ എന്ന ക്യാരക്ടറിനേയും ഇഷ്ടമാണ്. സായി വളരെ സ്വീറ്റാണ്. എനിക്കൊന്നും അങ്ങനെയാവാൻ കഴിയില്ല. വളരെ കെയറിങാണ്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് നമ്മളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും.

anupama-parameswaran-interv

പ്രേമം സെറ്റ് എങ്ങനെയുണ്ടായിരുന്നു ?

ഫിലിം സെറ്റെന്ന് പറയുന്നത് , ഒരു പ്ലേ ഗൗണ്ട് മാതിരിയാണ്. ഒരുപാട് സമയം ഇരു‌ന്ന് കളിക്കും. ഫുൾ ടൈം തമാശ ആയിരിക്കും. അതിനിടയിൽ എപ്പോഴെങ്കിലും ഷൂട്ട് ചെയ്യും. എല്ലാവരും റെഡിയെന്ന് ഉള്ള കണ്ടീഷൻ വരുമ്പോഴാണ് നമ്മൾ അവിടെ ഷൂട്ട് ചെയ്യുന്നത്. നമ്മൾ സംസാരിക്കുന്ന സമയത്ത് അൽഫോണ്‍‌സ് ഇൗസ് വെരി ഗുഡ് ഫ്രണ്ട് . ഷൂട്ട് ചെയ്യുന്ന സമയത്ത് ഹീ ഇൗസ് എ വെരി ഗുഡ് ഡയറക്ടർ. ആളുടെ ഒരു ക്യാരക്ടർ ചെയ്ഞ്ചിനെപ്പറ്റി ലെക്കേഷനിലുള്ള എല്ലാവർക്കും നന്നായിട്ട് അറിയാം.

ഇവരൊക്കെ ഫ്രണ്ട്സായിരുന്നു പണ്ടു മുതലേ,. ഞങ്ങളൊക്കയേ പുതിയതായിട്ടുള്ളൂ. ഇവർ തമ്മിൽ എടാ പോടാ ബന്ധമാണുള്ളത്. സെറ്റിൽ ഒരു ഹൈ പ്രഷറോ അങ്ങനെയൊന്നു ഉണ്ടായിട്ടില്ല. ഇൗ സിനിമയുടെ പ്ലാനിങ്ങിലൊക്കെ ഞാൻ എന്റെ പ്ലസ് ടു പരീക്ഷയെഴുതുവാണ്. ഞാൻ ഇതിനെപ്പറ്റിയൊന്നും കേട്ടിട്ട് പോലുമില്ല. അവരുടെ ഷൂട്ട് കഴിഞ്ഞ് എന്റെയൊരു ഭാഗം മാത്രമേ ബാക്കിയുള്ളൂ. ആ സമയത്തൊന്നു ഞാൻ ഇവരെപ്പറ്റി അറിഞ്ഞിട്ടില്ല. അൽഫോൺസേട്ടനെ കുറിച്ചാണെങ്കിൽ പോലും എനിക്ക് ഫോട്ടോ കണ്ടിട്ട് ടിവിയിൽ കണ്ട പരിചയം മാത്രമേയുള്ളളൂ.

ഒക്ടോബർ ലാസ്റ്റ് ഒക്കെ ആയപ്പോഴാണ് ഒാഡീഷന് ഒക്കേ പോയത്. അപ്പോൾ എനിക്ക് തോന്നിയിരുന്നു , ആ ടീമുമായിട്ടുള്ള ഒരു ഇടപെടൽ ഞാൻ മിസ്സ് ചെയ്തിട്ടുണ്ടെന്ന്. പക്ഷേ, അവിടെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരു പുതിയ ആളാണെന്നുള്ള ഒരു മാറ്റവുമില്ല അവിടെ. എന്നയെല്ലാവരും ഒരുപോലെ, എല്ലാവരും ഒരു അനിയത്തിക്കുട്ടിയെപ്പോലെ അല്ലെങ്കിൽ ഒരു കുഞ്ഞിക്കുട്ടിയെപ്പോലെ പറഞ്ഞ് കളിയാക്കിക്കൊണ്ട് നടക്കുവായിരുന്നു.

ഇത്ര ഗ്രാൻഡ് എൻട്രി പ്രതീക്ഷിച്ചിരുന്നോ ?

സിനിമ എന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടന്ന് ഇങ്ങനെയാരു ഗ്രാൻഡ് ഒാപ്പണിങ് ഒന്നും പ്രതീക്ഷിച്ചില്ല.

ഇനി അടുത്ത ലക്ഷ്യം ?

എനിക്ക് ഭയങ്കര ബോൾഡായിട്ടുള്ള ക്യാരക്ടേഴ്സ് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ആക്ടേഴസിനേക്കാളും കൂടുതലായിട്ട് ആ ആക്ടറും ആ ക്യാരക്ടറും തമ്മിലുള്ള ബോണ്ടിനെയാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് എനിക്ക് ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യണം. എന്നെ സംബന്ധിച്ച് അത് വളരെ ചലഞ്ചിങ് ആയിരിക്കും. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് ഒരിക്കൽകൂടി അൽഫോൺസേട്ടന്റെ സിനിമയിൽ അഭിനയിക്കണം. അതേ ടീമിന്റെ കൂടെ നടക്കുമോ എന്ന് അറിയില്ല. പിന്നെ എനിക്ക് ഒരുപാട് ഡയറക്ടേഴ്സിനെ ഇഷ്ടമാണ് . അതിൽ ഒരാളാണ് മണിരത്നം സാർ. സാറിന്റെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്.

വ്യക്തിയെന്ന നിലയിൽ അനുപമയുടെ കുഴപ്പങ്ങൾ ?

ഞാൻ നല്ല രീതിയിൽ മടിയുള്ളയാളാണ്. എന്റെ അച്ഛന് പാട്ട് ഭയങ്കര ഇഷ്ടമാണ്, നന്നായിട്ട് പാടും. അച്ഛന്‍ എന്നെ പാടാൻ ഒക്കെ പഠിപ്പിച്ചുണ്ട്, പക്ഷേ എനിക്ക് മടിയാണ്. അച്ഛൻ എന്നെ പാട്ട് ക്ലാസിന് കൊണ്ടാക്കി, മടിയാണെങ്കിലും ഞാൻ ഒരു 8-ാം ക്ലാസ് വരെ പോയി. പിന്നെ എന്റെ ടീച്ചർ മാറി അങ്ങനെ പാട്ട് പഠിത്തം നിന്നു. അതുപോലെതന്നെ ഡാൻസ് എനിക്ക് ഇഷ്ടമാണ്. സ്കൂളിൽ ഒക്കെ പരിപാടി ചെയ്തിട്ടുണ്ട്. തിരുവാതിര കളി, മോഹിനിയാട്ടം, ഭരതനാട്യം അങ്ങനെ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ അതും അവസാനിപ്പിച്ചു. പഠിത്തം അവസാനിപ്പിക്കില്ല. പരമാവധി പഠിക്കണം എന്നാണ് ആഗ്രഹം.

അനുപമയുെടെ ഫാമിലി ?

അച്ഛൻ ഖത്തറിലാണ്. പേര് പരമേശ്വരൻ, അമ്മ സുനിത പരമേശ്വരൻ . പിന്നെ ഒരു അനിയൻ ഉണ്ട് അക്ഷയ് പരമേശ്വരൻ. പിന്നെ രണ്ട് മെമ്പേഴ്സു കൂടി ഉണ്ട്. ഒന്ന് ചിക്കുവും പിന്നെ സ്നൂപ്പിയും. ചിക്കു എന്റെ അണ്ണാൻ കുട്ടിയും സ്നൂപ്പി എന്റെ വീട്ടിലെ പട്ടിക്കുട്ടിയും. പിന്നെ അമ്മായി അമ്മാവൻ അങ്ങനെ എല്ലാവരും ചേർന്ന കുഞ്ഞി ഫാമിലി.

അഭിനയിക്കാൻ‌ അച്ഛൻ സമ്മതിച്ചോ ?

anupama-imemyself

ചെറുപ്പം മുതലേ എന്റെ ഇഷ്ടങ്ങൾ ഒക്കെ എന്റെ അമ്മയും അച്ഛനും നോക്കിയിരുന്നു. ഫോട്ടോ അയച്ച് കൊടുക്കാൻ പറഞ്ഞപ്പോള്‍ അച്ഛനുണ്ടായിരുന്നു വീട്ടില്‍ ,ചീത്തപറഞ്ഞു എന്നെ ഒത്തിരി . ആരോടു ചോദിച്ചിട്ടാണ് ഫോട്ടോ അയച്ച് കൊടുത്തു എന്ന് പറഞ്ഞ്. പിന്നെ കൺവിൻസ് ചെയ്തു അച്ഛനെ. അച്ഛനും വന്നിരുന്നു ഒാഡീഷൻ ടൈമിലൊക്കെ. പിന്നെ എനിക്ക് കംഫർട്ടബിളാണ്. ഞാൻ സെയ്ഫാണെന്നൊക്കെ അറിഞ്ഞാൽ അവർക്ക് പ്രശ്നമില്ല. ഇഷ്ടമാണ് സിനിമ. അച്ഛനാണ് കൂടുതൽ ആകാംക്ഷ അമ്മ അത്രയ്ക്കില്ല. അച്ഛന്‍ ഇതു സിനിമ കണ്ടില്ല.

ഹോസ്റ്റൽ ജീവിതം എങ്ങനെ ?

ഹോസ്റ്റലിലെ ബിന്ദു മിസ്സിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് ഞാൻ ‌. എന്ത് കുരുത്തക്കേടോ എന്ത് പ്രശ്നങ്ങ‌ളോ ഉണ്ടെങ്കിലും അപ്പോൾ തന്നെ വിളിക്കും. ‘‘ അനുപമാ’’ എന്ന്. അപ്പോ ഒാർക്കും പെട്ട് എന്ന് . ചിലപ്പോൾ ഞാൻ കിടന്ന് ഉറങ്ങുവായിരിക്കും അപ്പോഴും വിളിക്കും .

ഇഷ്ടഭക്ഷണം ?

ഞാൻ ഇത്തിരി തടിവയ്ക്കുന്ന പ്രക‍ൃ‌തമാണ് .വെള്ളം കുടിച്ചാല്‍ തടിവയ്ക്കുമെന്ന് പറയും പക്ഷേ ഞാൻ വെള്ളം കുടിച്ചല്ല തടിവയ്ക്കുന്നത്. ഞാൻ ഡയറ്റ് ഒന്നം നോക്കുന്നയാ‌ൾ അല്ല. എനിക്കേറ്റവും ഇഷ്ടമുള്ള ഫുഡ് ചോറ്.അതാണ് ഏറ്റവും വലിയ പ്രശ്നം. നാലുനേരം ചോറ് തന്നാലും ഞാൻ കഴിച്ചോളും

ഇതുവരെയുള്ള ജീവിതത്തിൽ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു ?

താങ്ക്സ് ഞാൻ എടുത്ത് പറയേണ്ട കുറച്ച് പേരുണ്ട്, ഫസ്റ്റ് എന്നെ അഭിനയത്തിലേക്ക് എത്താൻ സഹായിച്ച എന്റെ ബെസ്റ്റ് ഫ്രണ്ട് അർച്ചന. പിന്നെ എന്റെ ഫ്രണ്ട്സ്, അവരാണ് എന്റെ ഉള്ളിൽ ഇങ്ങനെയാരു ടെയ്സ്റ്റ് ഉണ്ടെന്ന് മനസ്സിലാക്കിയത്. എന്നെ ഹെൽ‌പ്പ് ചെയ്തിട്ടുണ്ട് ഒരുപാട്. പിന്നെ എന്നെ ഹെൽപ്പ് ചെയ്ത എന്റെ ഡയറക്ടർ അൽഫോൺേസട്ടൻ. പിന്നെ സുന്ദരമായി ക്യാമറയിലൂടെ പ്രസന്റ് ചെയ്ത ആനന്ദേട്ടൻ, പിന്നെ മ്യൂസിക്ക്, പിന്നെ ഒാൾ അസിസ്റ്റന്റ് ഡയറക്ടേഴസ്.എല്ലാ ടീമുകളും .പിന്നെ എന്റെ ഫാമിലി.... എല്ലാവർക്കും എന്റെ നന്ദി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.