Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്ക് കാണണം; പൊലീസുകാർക്ക് സർപ്രൈസ് നൽകി റഷ്യന്‍ സംവിധായകൻ

alexan

തിരുവനന്തപുരം∙റഷ്യന്‍ സംവിധായകനും മേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവുമായ സൊകുറോവ് ഫോര്‍ട്ട് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കേരള പൊലീസിനെക്കുറിച്ച് അടുത്തറിയാനാണ് സംവിധായകന്‍ ഫോര്‍ട്ട് സ്റ്റേഷനിലേക്കെത്തിയത്. 

ഫോര്‍ട്ട് സ്റ്റേഷനിലെത്തിയ സംവിധായകന്‍ ആദ്യം പൊലീസിന്റെ തോക്ക് കാണാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മറ്റെന്തെല്ലാം ആയുധങ്ങളാണ് പൊലീസ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചറിഞ്ഞു. വാഹനങ്ങളെക്കുറിച്ചും പൊലീസ് പ്രതികളെ പിടിക്കുന്ന രീതികളെക്കുറിച്ചുമെല്ലാം സംവിധായകന്‍ സംശയങ്ങള്‍ ചോദിച്ചു. അസി.കമ്മീഷണര്‍ ദിനില്‍ വിശദമായി  മറുപടി പറഞ്ഞു. 

lalla

പൊലീസ് സ്റ്റേഷന്‍ നോക്കികണ്ട സംവിധായകന്‍ കേരള പൊലീസിനെ അഭിനന്ദിച്ചു. റഷ്യന്‍ പൊലീസിനേക്കാള്‍  മികച്ചതാണെങ്കിലും സ്റ്റേഷനുകള്‍ ചെറുതാണെന്ന അഭിപ്രായമാണ് സംവിധായകന്‍ പങ്കുവച്ചത്. അവസാനമായി ഒന്നുകൂടി സംവിധായകന്‍ ചോദിച്ചു- സ്റ്റേഷനില്‍ ജയിലുണ്ടോ? ലോക്കപ്പ് മാത്രമേ ഉള്ളൂ എന്നറിഞ്ഞതോടെ ലോക്കപ്പില്‍ കയറി നോക്കിയിട്ടാണ് സംവിധായകന്‍ മടങ്ങിയത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും കൂടെയുണ്ടായിരുന്നു.