Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

iffk-hopes1

ഐ എഫ് എഫ് കെ ഇരുപത്തിരണ്ടാമത് വര്‍ഷം എത്തി നില്‍ക്കുമ്പോള്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷം തുടര്‍ച്ചയായി ഫെസ്റ്റിന് എത്തുന്ന പ്രേക്ഷകന്‍ എന്ന നിലയ്ക്ക് ചില മാറ്റങ്ങള്‍ വ്യക്തമാണ്.രണ്ടുതരം മാറ്റങ്ങളാണ് ഉള്ളത്..

ഒന്ന്, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ സിനിമാ മേയ്ക്കിങ്ങില്‍ വന്നിട്ടുള്ള മാറ്റം.മറ്റൊന്ന് ഫെസ്റ്റിന് വരുന്ന ആളുകളുടെ ആസ്വാദനത്തിലുണ്ടായ മാറ്റം.ഒരുപാട് നല്ല സിനിമകളും അത്രയ്ക്ക് മികച്ചത് അല്ലാത്ത സിനിമകളും വരുന്നുണ്ട്..പക്ഷെ മേളയിലെ എല്ലാ സിനിമകളും കണ്ടാലേ അത്തരമൊരു സമഗ്രമായ അഭിപ്രായപ്രകടനം നടത്താന്‍പറ്റുകയുള്ളൂ.ദിവസം തിരഞ്ഞെടുത്ത മൂന്നോ നാലോ സിനിമകള്‍ കാണുമ്പോള്‍ മിസ്‌ ആയിപ്പോയിപ്പോകുന്ന നല്ല ചിത്രങ്ങള്‍  ഉണ്ടാവും.അതുവച്ച് മൊത്തം മേളയെക്കുറിച്ചോ.സെലക്ഷന്‍ കമ്മറ്റിയുടെ മികവിനെക്കുറിച്ചോ  അഭിപ്രായംപറയുന്നത് ഉചിതമല്ല... എല്ലാ രാജ്യത്തെയും ആളുകളുടെ,ഫിലിം മേക്കെഴ്സിന്റെ കാഴ്ചപ്പാടിലും വന്നിട്ടുള്ള മാറ്റങ്ങള്‍ സിനിമകളില്‍ പ്രകടമാണ്.പഴേ സിനിമയാണോ പുതിയ സിനിമയാണോ മികച്ചത് എന്ന രീതിയിലുള്ള തര്‍ക്കം പോലെ ഇവിടെയും സാധ്യമല്ല.നല്ലതോ ചീത്തയോ എന്നല്ല.സംഭവിയ്ക്കുന്നത് മാറ്റങ്ങളാണ്.അത് ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നേയുള്ളൂ.ഒരു ടെക്നീഷ്യന്‍ എന്ന നിലയില്‍ ഞാന്‍ സിനിമാട്ടോഗ്രാഫി,എഡിറ്റിംഗ് ഇവയിലെ ലോക സിനിമയിലെ മാറ്റങ്ങളെ മനസ്സിലാക്കുകഎന്നത് ചെയ്യാറുണ്ട്..അത് എനിക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടുണ്ട്.

സ്ത്രീപക്ഷ സിനിമകള്‍ക്കും  സ്ത്രീസംവിധായകര്‍ക്കും പ്രാതിനിധ്യം കൂടുതലുണ്ട്..പല രാജ്യങ്ങളിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ സിനിമകളിലൂടെ കഴ്ച്ഛക്കാരിലെയ്ക്ക് എത്തിയ്ക്കാന്‍ സത്യസന്ധമായ ശ്രമങ്ങളുണ്ട്‌.. സ്വവര്‍ഗ്ഗാനുരാഗം പോലെയുള്ള വിഷങ്ങള്‍.അതൊക്കെ ലോക സിനിമകളിലും  സിനിമാ സംസ്ക്കാരത്തിലും വരുന്ന മാറ്റങ്ങളാണ്.കാണാന്‍ വരുന്ന ആളുകളിലും ആ മാറ്റങ്ങള്‍ കാണാം.പണ്ടൊക്കെ കുറച്ച് പ്രായമായ,സിനിമയോട് സീരിയസ് അപ്പ്രോച് ഉള്ള ആളുകള്‍ ആണ് കൂടുതല്‍ വന്നിരുന്നത്.ഇപ്പോള്‍ ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ ധാരാളമായി കാണാം.സ്റ്റുഡന്റ്സിന് പ്രാധാന്യമുണ്ട്.അവരാണല്ലോ ഭാവിയിലെ ഫിലിം മേക്കേഴ്സ്.,അവരുടെ കാഴ്ചപ്പാടുകള്‍,ശരികള്‍ എല്ലാം അംഗീകരിയ്ക്കാന്‍ തയ്യാറാവുക എന്നേയുള്ളൂ.

ഒരു കാര്യം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് അമിത വാര്‍ത്ത പ്രാധാന്യം നല്‍കി വിവാദമാക്കുന്ന ഒരു ട്രെന്‍ഡ് ഉണ്ട്.പുതിയ തലമുറയ്ക്ക് അത്തരം ബഹളങ്ങളോട് വല്ലാത്ത  ആഗ്രഹം ഉള്ളത് പോലെ തോന്നുന്നുണ്ട്.അതിനു പിന്നലെമീടിയയും എത്തുന്നതോടെ ഒരു പുതിയ വിവാദം ഉണ്ടായിക്കഴിഞ്ഞു.

മത്സരവിഭാഗത്തില്‍ ആണെങ്കിലും വളരെ കുറച്ച് മലയാള സിനിമകളെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഉള്‍പ്പെടുത്തിയ സിനിമകളില്‍ ചിലതൊഴിച്ച്ചാല്‍ വലിയ  മഹത്തരമായ ഒന്നും കണ്ടില്ല.എന്തുകൊണ്ടോ  പല കാരണങ്ങളാല്‍ പല നല്ല സിനിമകളും മേളയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.കലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് നല്ല പ്രവണതയല്ല.സ്വാതന്ത്ര്യങ്ങള്‍ക്ക് കടിഞ്ഞാന്‍ വീഴുന്നു.മലയാള സിനിമകള്‍ കുറേക്കൂടി മേളകളില്‍ ഉള്‍പ്പെടുത്തണം എന്നാണ് അഭിപ്രായം..അതേ പോലെ മത്സര വിഭാഗത്തില്‍ കുറച്ച് കൂടി മികച്ച സിനിമകള്‍ ഉള്‍പ്പെടുത്താനും ശ്രമിയ്ക്കണം.

സിനിമയില്‍ ഒറ്റപ്പെട്ടു നടക്കുന്ന ചില പ്രശ്നങ്ങള്‍ ഭയം തോന്നിപ്പിയ്ക്കാറുണ്ട് ചിലപ്പോള്‍. സ്ത്രീ-പുരുഷന്‍ എന്ന്നോക്കെയുള്ള വേര്‍തിരിവ് പറഞ്ഞു പുരുഷന്മാരെ മോശമായ ഇമെ ജിലെയ്ക്ക് തളച്ചിടുന്ന ഒരു പ്രവണത,.കലയില്‍ അങ്ങനെ ഒരു വേര്‍തിരിവ് വേണ്ടതുണ്ടോ?ലൊക്കേഷനില്‍ ആയാലുംഎല്ലാരും ഒരേ പോലെ ജോലി ചെയ്യുകയാണ്.പുരുഷന്മാരെ ഒന്നടങ്കം ക്രൂരന്മാര്‍ എന്ന നിലയില്‍ പറയുമ്പോള്‍ ഒരു തലമുറ നമ്മളെ കണ്ട് വളരുന്നുണ്ട്.അവര്‍ക്ക് ഇതൊരു നെഗറ്റീവായ  സ്വാധീനമാകുന്നുണ്ട്..അതിനു വളം വച്ച് കൊടുക്കാതെ സൂക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.അല്ലെങ്കില്‍ തന്നെ സിനിമ എന്ന ഈ മേഖലയെക്കുറിച്ച് പല മിഥ്യാധാരണകളുമുണ്ട്..അത് സത്യമാണ്  എന്ന് തോന്നിപ്പിയ്ക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ട് പോകുന്ന പ്രവണത ഭയാനകമാണ്.

അങ്ങനെയാണ് എങ്കില്‍ ഭാവിയില്‍ സ്ത്രീകള്‍ സംവിധാനം ചെയ്ത്. സ്ത്രീകള്‍; മാത്രം അഭിനയിച്ച് സ്ത്രീകളുടെത് മാത്രമായ സിനിമകള്‍ മാത്രം ഇറക്കേണ്ടി വരുമല്ലോ.പുരുഷന്മാര്‍ മറുവശത്ത് അവര്‍ക്ക് വേണ്ടിയുള്ള സിനിമകളും.അതാണോ ഉദ്ദേശിയ്ക്കുന്നത്?മനസ്സിലാകുന്നില്ല ഒന്നും..ഇതിനെതിരെ ശരിയ്ക്കും ബോധവല്‍ക്കരണം നടത്തേണ്ടുന്ന അവസ്ഥയാണ്.സമത്വമാണ് വേണ്ടത്.