Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെമ്മ വെയിറ്റ്’: കാലായിലെ മാസ് ഗാനം പുറത്തിറങ്ങി

kala-rajni-song

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലാ സിനിമയിലെ മാസ് ഗാനം പുറത്തിറങ്ങി. ‘സെമ്മ വെയിറ്റ്’ എന്ന ഗാനം റാപ് മൂഡിലുള്ളതാണ്. മാസ് രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത്. ഹരിഹരസുതനും സന്തോഷ് നാരായണനും ചേർ‌ന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അരുൺരാജ കാമരാജ് ആണ്. 

കബാലിക്ക് ശേഷം പാ. രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തിൽ കാല സേട്ട് എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്. മുംബൈയാണ് പശ്ചാത്തലം. ബോളിവുഡ് താരം ഹുമ ഖുറേഷിയാണു നായിക. മുംബൈയിൽ താമസിക്കുന്ന തമിഴരിൽ ചിലർ കരികാലനെ ദൈവത്തിന്റെ പ്രതിപുരുഷനായാണു കാണുന്നത്. മുംബൈയിൽ ജീവിക്കുന്ന തമിഴ്നാട്ടുകാരുടെ കഥ പറയന്ന ചിത്രമായതിനാലാണു കരികാലൻ എന്ന പേര് തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ബോളിവുഡ് താരം നാന പടേക്കര്‍, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടില്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനിയുടെ മരുമകന്‍ കൂടിയായ നടന്‍ ധനുഷാണ് നിർമാണം.