അഭിനയം പീഡനമാണ്: ലാല്‍ ജോസ്

ലാല്‍ ജോസ് എന്ന് പേരില്‍ മലയാളിക്ക് ഒരു വിശ്വാസമുണ്ട്. ആ പേരിന്‍റെ അകന്പടിയോടെ എത്തുന്ന ചിത്രങ്ങള്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം എന്ന വിശ്വാസം. സഹസംവിധായകനായി വന്ന് സംവിധായകനായും നിര്‍മാതാവും നടനുമായി മാറിയ ലാല്‍ ജോസ് മനോരമ ഒാണ്‍ലൈനോട് മനസ്സ് തുറക്കുന്നു.

എനിക്ക് ഒരു കഴിവുമില്ല. പക്ഷേ ഏത് കലയും ആസ്വദിക്കാന്‍ എനിക്ക് സാധിക്കും. അത് തന്നെയാണ് എന്‍റെ ഏറ്റവും വലിയ ഗുണമെന്നും ഞാന്‍ വിശ്വസിക്കുന്നു. സ്പാനിഷ് മസാല ഷൂട്ട് ചെയ്തിരുന്ന സമയത്ത് എനിക്കത് ഇട്ടിട്ട് ഒാടാന്‍ തോന്നിയിട്ടുണ്ട്. അസ്വസ്ഥതയോടു കൂടി ചെയ്ത സിനിമയായിരുന്നു അത്. ആ ചിത്രം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട് തോന്നിയിട്ടുണ്ട്.

അഭിനയം സത്യത്തില്‍ പീഡനമാണ്. സാഹചര്യം കൊണ്ടു മാത്രമാണ് ചില സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതും. പക്ഷേ അഴകിയ രാവണില്‍ അഭിനയിച്ച ആളല്ലെ എന്നു ചോദിച്ചാണ് ഇപ്പോഴും പലരും അടുത്തു വരാറുള്ളത്. യുവതാരങ്ങള്‍ പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ഫഹദ് ഗംഭീര നടനാണ്. ദുല്‍ഖര്‍ സ്‌റ്റൈലിഷാണ്. നിവിന്‍ പോളി ആസിഫ്അലി തുടങ്ങി എല്ലാവരും നല്ല അഭിനേതാക്കള്‍ തന്നെ.

മമ്മൂക്ക എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയരിക്കും. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ കയ്യിലുണ്ടങ്കില്‍ കുഴപ്പമില്ല. ആദ്യ ചിത്രം മുതല്‍ അദ്ദേഹവുമായി നല്ല ബന്ധവുമുണ്ട്. കൂടുതല്‍ നായികമാരെ കൊണ്ടു വന്നെന്ന ചീത്തപ്പേര് എനിക്കുണ്ട്. പക്ഷേ ഒരുപാട് ആണുങ്ങളെയും സിനിമയിലേക്ക് ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. പുതുമുഖത്തെ മന:പൂര്‍വം തേടിപ്പിടിക്കുന്നതല്ല. യാദൃശ്ചികമായി അങ്ങനെ സംഭവിക്കുന്നതാണ്.

മുഴുവന്‍ അഭിമുഖത്തിനായി വിഡിയോ കാണാം.