മുസ്തഫയുടെ ഡാന്‍സും പ്രിയാമണിയുടെ സര്‍പ്രൈസും

കാമുകന്റേയും കാമുകിയുടേയും സംഗമവേദി കൂടിയായി ഡി2 ഫിനാലെവേദി.. ഫിനാലെയിൽ ഒരു പാട് സർപ്രൈസ് ഉണ്ടാവുമെന്നറിയാമായിരുന്നുവെങ്കിലും വിവാഹം പോലൊരു സർപ്രൈസ് പ്രിയാമണി പ്രതീക്ഷിച്ചില്ല. ഡി2 ഫിനാലെ വേദിയിൽ വച്ച് മുസ്തഫ അണിയിച്ച മോതിരം പ്രിയണിക്ക് സമ്മാനിച്ചത് പ്രിയതമന്റെ സ്നേഹ ലാളനങ്ങൾ തന്നെയാണ്. സമ്മാനങ്ങൾ നൽകാൻ താൻ വളരെ പിന്നിലാണെന്ന് പ്രിയ തന്നെ പറ‍ഞ്ഞിട്ടുണ്ട്. എന്നാൽ സമ്മാനങ്ങൾ നൽകുന്നതിൽ മുസ്തഫ രാജ് മിടുക്കനാണ്. അതിൽ ഏറ്റവും ലേറ്റസ്റ്റാണ് ഡി2 ഫിനാലെ വേദിയിൽ വച്ച് മുസ്തഫ പ്രിയയുടെ വിരലിൽ അണിയിച്ച മോതിരം.

ആദ്യമായാണ് പൊതുവേദിയിൽ പ്രിയാമണിയും മുസ്തഫ രാജും ഒരുമിച്ച് എത്തുന്നത്. മുസ്തഫ ഡാൻസ് കളിക്കുമെന്നൊന്നും പ്രിയയ്ക്ക് അറിയില്ലയിരുന്നു. അതുകൊണ്ടു തന്നെ പാട്ടിലൂ‌െടയായിരിക്കും എൻട്രി എന്നാണ് കരുതിയത്. പക്ഷേ, ഡാൻസും കളിച്ച് മുസ്ത്ഫ വേദിയിലെത്തിയത് പ്രിയതമയ്ക്ക് കൗതുകമായി. ഡി 2വിലെ വിധികർത്താവായ നീരവ് ബവ്ലേചയാണ് മുസ്തഫയ്ക്ക് ചുവടുകൾ കാണിച്ചു കൊടുത്തത്. വളരെ നിർബന്ധിച്ചിട്ടാണ് മുസതഫ ഡാൻസിന് തയ്യാറായത്. വേദിയിൽ എതു വിധത്തിലുള്ള ചോദ്യങ്ങളാവും നേരിടേണ്ടി വരി എന്നോർത്ത് മുസ്തഫയ്ക്ക് നല്ല ടെൻഷനുമണ്ടായിരുന്നു,. ഡി2വിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. പ്രണയത്തിലായതിനു ശേഷം പ്രിയയുടെ നൃത്തം മുസ്തഫ നേരിൽ കാണുന്നതും ഡി2 ഫിനാലെയിലായിരുന്നു.

ഡി 2 ഡാൻസ് ഷോ ആയതു കൊണ്ടു തന്നെ രണ്ടും പേരും നൃത്തത്തിലൂടെ പരസ്പരം വരവേറ്റതും മറ്റൊരു കൗതുകമായി. നാല് വര്‍ഷമായി താനൊരാളെ പ്രണയിക്കുകയാണെന്ന സത്യം പ്രിയാമണി വെളിപ്പെടുത്തിയത് ഡി ഫോര്‍ഡാന്‍സിന്റെ വേദിയിലാണ്. ഭാവിവരനെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍അന്ന് പ്രിയാമണി തയാറായില്ലെങ്കിലും പരിപാടിയുടെ ഗ്രാന്റ് ഫിനാലെയില്‍തന്റെ പ്രാണനാഥനെ കൊണ്ടുവരുമെന്ന് വാക്ക് നല്‍കിയിരുന്നു. അവസാനം പ്രിയാമണി വാക്കുപാലിച്ചു. ഡി2 വിന്റെ ഗ്രാന്റ് ഫിനാലെയില്‍ക്ഷണിക്കപ്പെട്ട അതിഥികളില്‍ഒരാള്‍പ്രിയാമണിയുടെ പ്രിയതമന്‍മുസ്തഫ രാജായിരുന്നു.