റിമി ഇനി ഗായികയല്ല നായിക

റിമി ടോമി

ഒരു പൂക്കൂട നമുക്കുനേരെ നീട്ടു ന്നതു പോലെയാണു റിമി ടോമിയുടെ ചിരി. റിമിയുടെ എനർജിയുടെ രഹസ്യം ഒരിക്കലും മായാത്ത ഇൗ ചിരിയാണ്. ഷാറുഖ് ഖാനെയും ദീപിക പദുക്കോണിനെയും വരെ വീഴ്ത്തിയ ട്രേഡ്മാർക്ക് ചിരിയും തമാശയുമായി റിമി മലയാള സിനിമയിൽ നായികയാവുകയാണ്. തിങ്കൾ മുതൽ വെള്ളി വരെ എന്ന ജയറാം ചിത്രത്തിലാണു റിമി ടോമി എന്നഗായിക നായികയാകുന്നത്. ആദ്യ ബിഗ് ചിത്രത്തിന്റെ ത്രില്ലിലാണു റിമി.

∙അഭിനയം സ്വപ്നമായിരുന്നോ?

അങ്ങനെ ഒരാഗ്രഹമേ ഇല്ലായിരുന്നു. പാടുക എന്നതിനപ്പുറം അഭിനയം എന്ന ആഗ്രഹം മനസ്സിൽ ഇല്ല. ഈ വേഷം വന്നപ്പോൾ റിമിക്കു ചെയ്യാൻ പറ്റുമെന്നു പറഞ്ഞ് എല്ലാവരും ചേർന്നു നിർബന്ധിച്ചു. റിമിയുടെ ഒരു കാര്യക്ടറാണ് ഈ കഥാപാത്രം അതുകൊണ്ടു ചെയ്യുന്നതിൽ കുഴപ്പമില്ലെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

∙കഥാപാത്രം റിമിയെപ്പോലെ കുസൃതിക്കാരിയാണോ? ചാട്ടക്കാരിയാണോ ?

എന്നു ചോദിച്ചാൽ, അല്ല, അല്ല (ചിരിക്കുന്നു) കഥാപാത്രത്തിന്എന്റെ ഒരു സ്വാഭാവമാണെന്നു പറഞ്ഞു. 24 മണിക്കൂറും ചാടിക്കൊണ്ടിരിക്കുകയല്ലല്ലോ? കഥ കേട്ടപ്പോൾ ചെയ്തു നോക്കാമെന്നു വിചാരിച്ചു

∙സിനിമകളിൽ ഗാനരംഗങ്ങളിൽ മുൻപു പ്രത്യക്ഷപ്പെട്ടിട്ടുണ്ടല്ലോ?

സ്റ്റേജ് ഷോ ചെയ്യുന്ന പോലെ പാട്ടിനിടയിൽ നിന്നാൽ മതിയായിരുന്നു. ബൽറാം വേഴ്സസ് താരാദാസ്, കാര്യസ്ഥൻ എന്നിവയിൽ പാട്ടുസീനിലുണ്ട്. അത് പക്ഷേ അഭിനയമല്ലല്ലോ. 1983യിൽ സ്രിന്റ ചെയ്ത വേഷം അഭിനയിക്കാൻ സംവിധായകൻ എബ്രിഡ് ഷൈൻ ക്ഷണിച്ചതാണ്. 15 ദിവസമൊക്കെ സിനിമയിൽ അഭിനയിക്കാൻ മാറ്റിവയ്ക്കാൻ കഴിയില്ലായിരുന്നു. ആഷിഖ് അബു അഞ്ചുസുന്ദരികൾക്കായി ഒരു ദിവസമാണ് ചോദിച്ചത്. എന്താണ് ഈ സിനിമ, നമ്മൾക്ക് ഇത് പറ്റുമോ ഇല്ലയോ എന്നൊക്കെ അറിയാൻ വേണ്ടിയാണ് വെറുതെ അന്നു പോയി അഭിനയിച്ചത്.

∙ടെൻഷനുണ്ടോ?

ഇല്ലാതില്ല. എല്ലാവർക്കും ദൈവം ഒരോ കഴിവു കൊടുത്തിട്ടുണ്ട്. അഭിനയം പ്രഫഷനാക്കാമെന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. ചെയ്യാത്ത ജോലിയായതിനാൽ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണമെന്നറിയില്ല. ആങ്കറിങ്ങിലും സ്റ്റേജ് ഷോയിലും വേറെ ആളാവണ്ട കാര്യമില്ല. ഞാൻ ഞാനായിട്ടാണല്ലോ അവിടെ നിൽക്കുന്നത്. ഇത് മറ്റൊരാളായിഅഭിനയിക്കണ്ടേ? ജയറാമേട്ടനും നിർമാതാവ് ആന്റോ ജോസഫും ചേർന്നാണ് സിനിമയുടെ കാര്യം പറഞ്ഞത്. ‘ഇതൊന്നും ശീലമില്ല ചേട്ടായെന്നു പറഞ്ഞെങ്കിലും മലയാളമറിയാത്തവർ വരെ അഭിനയിക്കുന്നു ബാക്കിയൊക്കെ അവർ നോക്കി കൊള്ളാമെന്നു പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു .

∙കഥാപാത്രം ?

സീരിയിൽ അഡിക്ട് ആയ തനി നാട്ടിൻപുറത്തുക്കാരി പുഷ്പവല്ലിയെയാണു അവതരിപ്പിക്കുന്നത്. കോമഡിസബ്ജക്ടാണ്. ദിനേശ് പള്ളത്താണ് തിരക്കഥ എഴുതിയിരിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. ടിവിയിലായാലും സ്റ്റേജ് ഷോയാണെങ്കിലും നന്നായി ചെയ്താൽ ആളുകൾ ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരെങ്കിലും രണ്ടാമതു കാണാനിരിക്കുമോ? സിനിമയുടെകാര്യവും അങ്ങനെയാണ്. പാവം റിമിക്കു വേണ്ടി പോയി കാണാമെന്ന് ആരും വിചാരിക്കുമെന്നു തോന്നുന്നില്ല.

∙വീണ്ടും അവസരങ്ങൾ ലഭിച്ചാൽ ?

അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. ഭാവി പരിപാടികൾ കൂടി നോക്കണമല്ലോ

∙ ഭർത്താവ് റോയിസ് എന്തു പറഞ്ഞു ?

വലിയ കെട്ടിപ്പിടുത്തവും കാര്യങ്ങളുമില്ലെങ്കിൽ ചെയ്തോയെന്നാണു സ്ക്രിപ്റ്റ് കേടിട്ട്റോയിസ് പറഞ്ഞത്. നല്ല ഫാമിലി സബ്ജക്ടാണ്. നിന്റെ ആഗ്രഹം നടക്കട്ടെയെന്നു പറഞ്ഞു.

∙ ആദ്യം ആരോടാണു പറഞ്ഞത് ?

ആരോടും പറഞ്ഞിട്ടില്ല. സിനിമാമേഖലയിൽ കാവ്യയോടു മാത്രമാണു പറഞ്ഞത്. ചെയ്തുനോക്ക് എന്നു പറഞ്ഞു കാവ്യപ്രോൽസാഹിപ്പിച്ചു. സീനൊക്കെ ഓക്കെയായിട്ട് ബാക്കിയുള്ളവരോടു പറഞ്ഞാൽ മതിയല്ലോയെന്നു വിചാരിച്ചിരിക്കുകയാണ്.

∙ ഇതിനു മുൻപു അവസരങ്ങൾ വന്നിട്ടില്ലേ?

ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്. അന്നുധൈര്യമില്ലായിരുന്നു. കുറച്ചുകഴിയുമ്പോൾ പിള്ളേരും ബഹളവുമൊക്കെയായാൽ പിന്നെഒന്നും നടക്കിലല്ലോ? 10-15 ദിവസത്തെകാര്യമല്ലേയുള്ളുവെന്നു വിചാരിച്ചാണ് ര ണ്ടും കൽപിച്ച് അഭിനയിക്കുന്നത്. ഇതിലൂടെ മലയാളത്തിൽ നമ്പർ വൺ നായികയാകുമെന്നോഅതെന്റെ വരുമാനമാർഗമാകുമെന്നോഒന്നും ഞാൻ ചിന്തിക്കുന്നില്ല. എത്രയോപേർ

അവസരങ്ങൾക്കായി അലയുന്നു. അപ്പോൾ പിന്നെ നമ്മൾക്കു കിട്ടിയതു വേണ്ടെന്നു വയ്ക്കണ്ടല്ലോ? എനിക്കു നായികയാകാനുള്ള സൗന്ദര്യമോ ആകാരാവടിവോഹൈറ്റോ ഒന്നുമില്ല. ഞാൻ റിമി ടോമി എന്നുപാട്ടുകാരിയായതുകൊണ്ടാണ് അവർ വിളിച്ച് അവസരം തന്നത്.

∙ ചെയ്യണമെന്നു തോന്നിയ വേഷങ്ങൾ ?

കിലുക്കത്തിലെ രേവതിയുടെ വേഷം,മൂൻട്രാംപിറൈയിലെ ശ്രീദേവിയുടെ റോളുംഒരുപാട് ഇഷ്ടമാണ്. എത്ര കണ്ടാലും മടുക്കാത്ത സിനിമകളാണവ.