‘ദേശീയ പ്രതികാരം’; കേക്ക് മുറിച്ച് ഫഹദും നസ്രിയയും

64ാമത് ദേശീയപുരസ്കാരത്തിൽ മലയാളത്തിൽ തിളങ്ങിയത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ്. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരത്തിനായിരുന്നു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ്, അനുശ്രീ, അലൻസിയർ എന്നിവരാണ് പ്രധാനതാരങ്ങളായി എത്തിയത്. ശ്യാം പുഷ്ക്കറിന്റേതായിരുന്നു തിരക്കഥ. ആഷിക് അബുവായിരുന്നു നിർമാണം.

ദേശീയപുരസ്കാരത്തിന്റെ ആഘോഷം പങ്കിടാൻ ഇവരെല്ലാം ഇന്നലെ ഒന്നിച്ച് കൂടുകയുണ്ടായി. ഫഹദും നസ്രിയയും ചേർന്നാണ് കേക്ക് മുറിച്ചത്. ആഷിക് അബു, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, സൗബിൻ, റിമ കല്ലിങ്കൽ എന്നിവർ പങ്കെടുത്തു.‘ദേശീയ പ്രതികാരം’ എന്നായിരുന്നു കേക്കിന്റെ മുകളിൽ എഴുതിയിരുന്നത്.