പുത്തന്‍പണം; പ്രേക്ഷക പ്രതികരണം

രഞ്ജിത്ത്-മമ്മൂട്ടി ടീം ഒന്നിക്കുന്ന പുത്തന്‍പണം തിയറ്ററുകളിൽ എത്തി. നിത്യാനന്ദ ഷേണായി എന്ന ബിസിനസ്സുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രം ഒരു സസ്പൻസ് ത്രില്ലറാണെന്നാണ് സൂചന. സിനിമയുടെ ടീസറും ട്രെയിലറും ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

പുത്തന്‍പണത്തില്‍ കാസര്‍കോട് ഭാഷാ ശൈലിയിലാണ് മമ്മൂട്ടി എത്തുന്നത്. ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. കൊച്ചിയില്‍ ഒരു ദൗത്യത്തിനായി എത്തുന്ന അദ്ദേഹത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം.

സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 

സംഗീതസംവിധാനം: ഷാൻ റഹ്മാൻ, പശ്ചാത്തലസംഗീതം– ഷഹബാസ് അമന്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ‌