പുലിമുരുകനിൽ നായിക ആകേണ്ടിയിരുന്നത് അനുശ്രീ?

അനുശ്രീ

പുലിമുരുകനിൽ മോഹൻലാലിന്‍റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം സ്വീകരിക്കാതിരുന്ന കഥ ഈ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ അനുശ്രീ തന്നെയാണ് വെളിപ്പെടുത്തിയത്. 

അനുശ്രീയുടെ വാക്കുകൾ– ;ലാലേട്ടനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാൻസ് വന്നിട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ‘ഒപ്പം’ വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒടുവിൽ നീ വന്നു അല്ലേ’ എന്ന്. ‘അതെന്താ സംഗതി’ എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, ‘എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’ ‘തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി. ഒരു ഞരമ്പിന്റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ‘ഇതിഹാസ’യിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കിടക്കുകയായിരുന്നു. 

ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകിതിരുന്നതാണ് വലിയ നഷ്ടം. പുലിമുരുകനില് കമാലിനി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാ്. കഥ കേൾക്കുമ്പോഴാണ് ആക്​ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോളും വലിയ വിഷമമായി.

‘ചന്ദ്രേട്ടനി’ലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ, സിദ്ധാർഥേട്ടൻ പറഞ്ഞത് ‘ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ’ എന്നാണ്. ഫിസിയോതെറപ്പി ചെയ്ത് കുറച്ച് ഓക്കെയായി.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം