പി.സി ജോർജ് എസ്പി ആയപ്പോൾ

പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ഇതാദ്യമായല്ല സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ രാഷ്ട്രീയക്കാരനില്‍ നിന്നും പൊലീസ് വേഷത്തിലെത്തി നിൽക്കുകയാണ് പി.സി ജോർജ്. പുതിയ ചിത്രമായ കനൽക്കാലം എന്ന സിനിമയിലാണ് എസ്പിയായി പിസി ജോർജ് എത്തുന്നത്. 

അഞ്ച് വർഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കാനായി നിയോഗിക്കപെട്ട പോലീസുദ്യോഗസ്ഥനെ മനോബലം കൊടുക്കുന്ന സുപ്രണ്ട് ഓഫ് പോലീസ് ആയാണ് പി.സി ജോർജ് അഭിനയിക്കുന്നത്. ചിത്രത്തിൽ പഞ്ച് ഡയലോഗും അദ്ദേഹം പറയുന്നുണ്ട്. ഒറ്റ ടേക്കിന് ആ സീൻ പൂർത്തിയാക്കി. 

മിത്രൻ-നൗഫാലുദ്ദീൻ എന്നിവരാണ് സംവിധാനം. കൃഷ്ണ കുമാറും, സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലൻ ബിനീഷ് ബാസ്റ്റിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് എന്ന ചിത്രത്തിൽ പി.സി ജോർജ് പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.