ആലപ്പുഴയിൽ സ്ഫടികം ഹൗസ്ഫുൾ; വിഡിയോ

ആലപ്പുഴയിൽ ആടുതോമ വീണ്ടുമെത്തി. മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഫാൻസ് അസാസിയേഷൻ സ്ഫടികം വീണ്ടും തിയറ്ററിൽ എത്തിച്ചത്.

ഇരുപത്തി രണ്ടു വർഷത്തിനുശേഷവും സ്ഫടികം ഹൗസ്ഫുൾ. ആടുതോമയെ നെഞ്ചിലേറ്റുന്ന ആരാധകൾ രാവിലെ തന്നെ തിയറ്ററിലെത്തി. എട്ടു മണിക്ക് സീറ്റുകൾ നിറഞ്ഞ് തറയിലേക്ക് നീണ്ടു പ്രേക്ഷക നിര. ലാലേട്ടന്റെ പിറന്നാൾ ഇവർ ഘോഷിച്ചു.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ഘടകമായിരുന്നു പിറന്നാൾ ആഘോഷത്തിനു പിന്നിൽ. കഴിഞ്ഞ പിറന്നാളിന് ഇവർ നരസിംഹം വീണ്ടും തിയറ്ററിലെത്തിച്ചിരുന്നു.

ത്രില്ല് ഒട്ടും ചോർന്നിട്ടില്ലെന്ന് വീണ്ടും സിനിമ കണ്ടവരുടെ പ്രതികരണം. പുതിയ സിനിമയുടെ റിലീസിനെന്നപോലെ ജനക്കൂട്ടം. ചെകുത്താൻ അത്ര ആഴത്തിൽ മനസിൽ പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തം.

കൂടാതെ നരസിംഹവും സ്ഫടികവും  അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഛോട്ടാമുംബൈയും ലാലിന്റെ പിറന്നാള്‍ ദിനമായ ഞായറാഴ്ച വിവിധയിടങ്ങളില്‍ പ്രദർശിപ്പിച്ചിരുന്നു.