വിക്രത്തെ ‘സ്കെച്ച്’ ചെയ്ത് ബാബുരാജ്

ചിയാന്‍ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം സ്കെച്ചിൽ മലയാളിതാരം ബാബുരാജും. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. സിനിമയിൽ വില്ലന്‍ ഗെറ്റപ്പിലാകും ബാബുരാജ് എത്തുക.

കലൈപുലി എസ് താണുവിന്റെ വി ക്രിയേഷന്‍സാണ് നിര്‍മാണം. എസ് എസ് തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഗുമാറാണ് ക്യാമറാമാന്‍.

ഇരുമുഗന് ശേഷം വിക്രം അഭിനയിക്കുന്ന 53ാം ചിത്രമാണിത്. രാധാ രവി, സൂരി എന്നിവരാണ് മറ്റുതാരങ്ങൾ.