‘ദൈവത്തെ’ കണ്ട സന്തോഷത്തിൽ പൃഥ്വിയും ധനുഷും

‘ഞാൻ ദൈവത്തില്‍ വിശ്വസിക്കുന്നു. കാരണം ഞാൻ ദൈവത്തെ കണ്ടു. പല തവണ’–ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ നേരിട്ട് കണ്ട ശേഷം പൃഥ്വിരാജ് കുറിച്ചതാണിത്. സച്ചിനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പായി പൃഥ്വി പോസ്റ്റ് ചെയ്ത വാക്കുകളാണിത്.

ഇന്ത്യ– പാക്കിസ്ഥാൻ ചാമ്പ്യന്‍സ് ട്രോഫി നടന്ന ബർമിങ്ങാം എജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ചായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച. കൂടാതെ കളിയുെട തത്സമയ വിവരങ്ങളും താരം ഫെയ്സ്ബുക്കിലൂെട പോസ്റ്റ് ചെയ്തിരുന്നു. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് ബ്രിട്ടണിലെത്തിയത്.

നേരത്തെ തമിഴ് താരം ധനുഷും സ്‌റ്റേഡിയത്തില്‍ വച്ച് സച്ചിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റിന്റെ ദൈവം സച്ചിനെ കണ്ട സന്തോഷത്തിലായിരുന്നു താനെന്നായിരുന്നു ധനുഷ് പറഞ്ഞത്.