സണ്ണി വെയ്ൻ-ബിജു മേനോൻ ചിത്രത്തിന്റെ പേര് ഇന്നെത്തും

സണ്ണി വെയ്നും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തലക്കെട്ട് ഇന്ന് എത്തും. മോഷൻ ടൈറ്റിലിന്റെ ലോഞ്ച് ഇന്ന് വൈകിട്ട് ആറു മണിയോടെ പുറത്തുവിടും. ചിത്രത്തിന്റെ സംവിധായകന്‍ വിനു ജോസഫ് സമൂഹ മാധ്യമം വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഷിബു തമീൻസ് ആണു നിർമാണം. 

സിനിമയുടെ കഥ വിനു ആണു തയ്യാറാക്കിയത്. തിരക്കഥ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനോടൊപ്പം ചേർന്നെഴുതി. നായിക അടക്കമുള്ള മറ്റു താരങ്ങൾ അന്യ ഭാഷയിൽ നിന്നാകും എന്നാണ് സൂചന. തമിഴ്-തെലുങ്ക് ഭാഷകളിലെ മുൻ നിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.