സുരേഷ് ഗോപി സ്വപ്നം കാണാത്ത പിറന്നാൾ സമ്മാനം

മലയാളത്തിന്റെ സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമാണിന്ന്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിക്കുകയുണ്ടായി.

സുരേഷ് ഗോപി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അപ്രതീക്ഷിത പിറന്നാൾ സന്ദേശമാണ് താരത്തെ ഞെട്ടിച്ചത്. പിറന്നാൾ ആശംസ എഴുതിയ കത്തിന്റെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

നന്ദി പറയാൻ വാക്കുകളില്ലെന്നും തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത പിറന്നാൾ സമ്മാനമാണ് ഈ കുറിപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.