നടി ആക്രമിക്കപ്പെട്ട സംഭവം; പ്രതികരണവുമായി സുരേഷ് ഗോപി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

നേരത്തെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മലയാളസിനിമയിലെ വനിതാസംഘടനയായ ‘വിമൻ ഇൻ സിനിമ കലക്ടീവ്’ രംഗത്തെത്തിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്നും ഇവർ പ്രതികരിച്ചു.