നടിക്കെതിരായ പരാമർശം; അജുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ

നടിക്കെതിരായ ഫെയ്സ്ബുക്ക് പരാമർശത്തിൽ നടൻ അജു വർഗീസിന്റെ ഫോൺ ഫെയ്സ്ബുക്ക് കസ്റ്റഡിയിൽ. നടൻ ദിലീപിനെ പിന്തുണച്ച് എഴുതിയ പോസ്റ്റിലായിരുന്നു നടിയുടെ പേര് പരാമര്‍ശിച്ചത്.

ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് സിഐ. അറസ്റ്റ് അടക്കമുള്ള നടപടികൾ അതിന് ശേഷം പരിഗണിക്കും. ചെയ്ത കുറ്റം അജു പൊലീസിനോട് സമ്മതിച്ചു. പേര് പിന്നീട് തിരുത്തിയെന്നും മൊഴി നൽകി.

കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.