തമിഴ്നാട് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കയ്യടിനേടി പൃഥ്വിയും നസ്രിയയും

തമിഴ്നാട് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആറു വർഷത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. മികച്ച സംവധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച വില്ലന്‍, മികച്ച സ്വഭാവ നടന്‍, മികച്ച സ്വഭാവ നടി, തുടങ്ങിയ പല വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതില്‍ നാലു വര്‍ഷവും മികച്ച നടിമാരായിരിക്കുന്നത് മലയാളികളാണെന്നതാണ് മലയാളത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നത്.

മൈനയെന്ന ചിത്രത്തിലെ അഭിനയത്തിന് 2010 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലാ പോള്‍ സ്വന്തമാക്കിയപ്പോള്‍ തൊട്ടടുത്ത വര്‍ത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇനിയയേയും 2012 ല്‍ ലക്ഷ്മി മേനോനേയും മികച്ച നടിയായി തെരഞ്ഞെടുത്തു.2013 ല്‍ രാജാറാണിയെന്ന സിനിമയിലൂടെ നയന്‍താരയും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. പത്മപ്രിയക്കും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 2009 ലെ പുരസ്‌കാരമാണ് പത്മപ്രിയയെ തേടിയെത്തിയത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ അഭിനയത്തിന് നസ്രിയ നസിം പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി.

കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിനാണ് 2014 മികച്ച വില്ലനുള്ള പുരസ്‌കാരം പ്രിഥ്വിരാജ് നേടിയത്. മലയാള ഗായികമാരും തമിഴില്‍ സാന്നിധ്യം അറിയിച്ചു. 2011 ലെ മികച്ച ഗായിക ശ്വേതാ മോഹനും 2014 ലെ മികച്ച ഗായിക ഉത്തരാ ഉണ്ണികൃഷ്ണനുമാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

കാവ്യതലൈവന്‍ ചിത്രത്തിലെ മേക്കപ്പിന് പട്ടണം റഷീദ് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ലഭിച്ചു. 2010 ലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം വി മണികണ്ഠനൊപ്പം സന്തോഷ് ശിവന്‍ പങ്കിട്ടു.

2009 മുതല്‍ 2014-വരെയുള്ള സിനിമകളില്‍ നിന്നാണ് അവാർഡിന് പരിഗണിച്ചത്.