മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ; ശരണ്യ മോഹൻ

ചിത്രത്തിന് കടപ്പാട്–മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജ്

ഗ്ലാമറിന്റെ കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ പുതിയ ചിത്രം. മമ്മൂട്ടി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഞ്ഞ ഷർട്ടിൽ മിന്നിത്തിളങ്ങി വരുന്ന മമ്മൂക്കയെ ചിത്രത്തിൽ കാണാം.

ചിത്രത്തിന് താഴെ നടി ശരണ്യ മോഹൻ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകരുടെ ചർച്ച. ‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’ ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. 2500 ഓളം ലൈക്സ് ആണ് ഈ കമന്റിന് ലഭിച്ചതും, കൂടാതെ അഞ്ഞൂറിൽ പരം മറുപടിയും കമന്റിന് താഴെയായി എത്തി.

ദുൽക്കറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടമെന്ന് ആരാധകർ ശരണ്യയോട് ചോദിക്കുകയുണ്ടായി. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. ഒരു ഹായി തരാമോ ശരണ്യ ചേച്ചീ എന്നായിരുന്നു ചിലരുടെ ആവശ്യം. മമ്മൂക്ക ആരാധകർക്ക് ഹലോ പറഞ്ഞ താരം ഇനി ഇവിടെ നിന്നാൽ തന്റെ മകൻ ഓടിക്കുമെന്ന് അറിയിച്ച് ഏവരെയും സന്തോഷിപ്പിച്ചു.