ഈ.മ.യൗ ഫസ്റ്റ്ലുക്ക് ; അങ്കമാലിക്ക് ശേഷം ലിജോ ജോസ് ചിത്രം

86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രവുമായി എത്തുന്നു. ഇത്തവണ പേരിലും പുതുമയുമായാണ് അദ്ദേഹത്തിന്റെ വരവ്. ഈ.മ.യൗ എന്നാണ് സിനിമയുടെ പേര്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഓണ്‍ലൈന്‍ വഴിയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്.

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 

ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. പി എഫ് മാത്യൂസ് രചന നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്‍മാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിസംബർ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.