വിവാഹവാർത്ത; പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് വിവാഹിതയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചിരുന്നു. നടി രഹസ്യമായി വിവാഹിതയായെന്നായിരുന്നു വാർത്ത. എന്നാൽ വാർത്ത നിഷേധിച്ച് രഞ്ജിനി തന്നെ രംഗത്തെത്തി.

വിവാഹവാർത്തയുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് ഫോൺകോളുകളും സന്ദേശങ്ങളും വന്നുവെന്നും അവർക്കെല്ലാം താൻ രഹസ്യമായി വിവാഹിതയായോ എന്നായിരുന്നു അറിയേണ്ടിയിരുന്നതെന്നും രഞ്ജിനി പറയുന്നു. ഇങ്ങനെയൊരു വാർത്ത തെറ്റാണെന്നും താൻ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.