ഫഹദിന്റെ കരിയറിലെ ചിലവേറിയ ചിത്രം ഒരുങ്ങുന്നു

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രധാന്യം നേടിയതാണ്. ചിത്രം പതിനഞ്ച് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്നതെന്നാണ് കേൾക്കുന്നത്. അങ്ങനെ‌യെങ്കിൽ‍ ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചെലവിലൊരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. 

സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. 

വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം– ജാക്സൺ വിജയൻ, കലാസംവിധാനം–അജയൻ ചാലശേരി.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 28 ന് ട്രാന്‍സ് പുറത്തിറങ്ങും.