മോഹൻലാലിന് മുന്നില്‍ എന്ത് ഡികാപ്രിയോ; ശ്രീകുമാറിനോട് ബച്ചൻ

ഭീമനാകാന്‍ മോഹന്‍ലാലിന് മാത്രമെ സാധിക്കൂവെന്ന് രണ്ടാമൂഴത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. അങ്ങനെ പറയാൻ വലിയൊരു കാരണം കൂടിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലാണ് ഇക്കാര്യം ശ്രീകുമാർ മേനോൻ തുറന്നുപറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്–

ലാലേട്ടനെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയാൻ ഞാൻ യോഗ്യനല്ല. പക്ഷേ നാലുപേര്‌ പറ​ഞ്ഞ അഭിപ്രായം എനിക്കിവിടെ പറയാതിരിക്കാൻ പറ്റില്ല. ജീവിതത്തിൽ ആദ്യം ലാലേട്ടനെ കാണുന്നത് ഒരു ആർട്ട് ഫിലിം സംവിധാനം ചെയ്തപ്പോൾ ആണ്. അതിനു മുമ്പ് സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. 

പ്രിയപ്പെട്ട മോഹൻലാൽ 25 വയസ് എന്നൊരു പരിപാടി രാജീവേട്ടൻ ആണ് സംവിധാനം ചെയ്തത്. അന്ന് താജിൽ വച്ചാണ് ആർട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിന് ലാലേട്ടനെ കാണാൻ എത്തുന്നത്. അവിടെ വച്ച് ലാലേട്ടൻ വന്നപ്പോൾ ഉള്ളിലൊരു ആളലായിരുന്നു എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അന്ന്  പറഞ്ഞ ഒരു ക്യാപ്ഷനാണ്. ‘ നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം’.  ആദ്യമായി സംവിധാനം ചെയ്തതും എനിക്ക് വേണ്ടി ലാലേട്ടൻ പറഞ്ഞ ഡയലോഗും പരസ്യവും. ആക്ഷനും കട്ടും എല്ലാം 15 മിനിറ്റിനുള്ളിൽ കഴിഞ്ഞു. ഇതാണ് എന്റെ ആദ്യ അനുഭവം. 

അതുകഴിഞ്ഞ് ഇനി ഇപ്പോഴുള്ള നാലു വർഷം എന്റെ കൂടെയാണ് അദ്ദേഹം. ഒടിയൻ തുടങ്ങി രണ്ടാമൂഴം കഴിയുന്നതുവരെ. അതൊരു മഹാഭാഗ്യം. ഇനി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ ആ നാലുപേർ. നാലുപേരിൽ ഒരാൾ അമിതാബ്ജി ആണ്. അദ്ദേഹത്തിന്റെ ഹോളിവുഡ് ചിത്രം ഗ്രേറ്റ് ഗ്യാസ്പി ഷൂട്ടിങ്ങ് കഴിഞ്ഞ് ഇരിക്കുന്ന സമയത്താണഅ ഒരു ആർട്ട് ഫിലിം ഷൂട്ടിങ്ങിനുവേണ്ടി ചെല്ലുന്നത്. ഹോളിവുഡിൽ ഡീ കാപ്രിയയോടുകൂടി അഭിനയിച്ച് വന്നിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിച്ചു എങ്ങനെയുണ്ട് ഹോളിവുഡിലെ ഡീ കാപ്രിയോടുകൂടി അഭിനയിക്കുമ്പോൾ. ലോകത്തെ തന്നെ വലിയ നടനല്ലേ. 

അപ്പോൾ അദ്ദേഹം പറഞ്ഞു,  ‘എന്ത് ഡികാപ്രിയോ ലോകത്തെ തന്നെ ഏറ്റവും നല്ല നടൻ ഉള്ളത് നിങ്ങളുടെ നാട്ടിലാണ്. മോഹൻലാൽ. മോഹൻലാലിനോളം ഇത്രയും സൂക്ഷ്മതയോടെ നന്നായി അഭിനയിക്കുന്ന ഒരു നടൻ ലോക സിനിമയിൽ ഇല്ല’. ഇങ്ങനെയാണ് എന്നാണ് അമിതാഭാ സാർ പറഞ്ഞത്. ലാലേട്ടനോട് ഈ കാര്യം പറഞ്ഞപ്പോൾ ഒരു ചെറു തമാശ കേട്ടതുപോലെ ചിരിച്ചു. രണ്ടാമത്തെ ആള് രണ്ടാമൂഴത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഒരു ഇന്റർനാഷണൽ കാസ്റ്റിങ് ഏജൻസി. ബെസ്റ്റ് ടാലന്റ് മാനേജ്മെന്റ് കമ്പനി ഇൻ ദി വേൾഡ്.

അവരെയാണ്  ഞങ്ങൾ രണ്ടാമൂഴത്തിനായി സമീപിച്ചത്. അവർക്ക് ഒരു കാസ്റ്റ് ലിസ്റ്റ് കൊടുക്കണം. നമ്മൾ കഥാപാത്രത്തെക്കുറിച്ച് ഒരു വിവരണം കൊടുക്കുക. അവര്‌ ഏറ്റവും നല്ല കഴിവുള്ള ആളുകളെ നിർദ്ദേശിക്കും. അതിൽ നമ്മൾ ഇടപെടരുത്. പക്ഷേ അവർ തരുന്ന ഒരു ലിസ്റ്റിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. 

അതിൽ ഉള്ള ഒരു സായിപ്പുമായിട്ടാണ് ചർച്ച ഉണ്ടായിരുന്നത്. എല്ലാ ലിസ്റ്റുകളും അവർക്ക് കൊടുത്തു. അതിന്റെ കൂടെ നമുക്ക് മുൻഗണയുള്ള ആളുകളുടെ കുറച്ച് വിഡിയോസും കൊടുത്തു. ലാലേട്ടന്റെ ഒരു ബയോഗ്രഫി ഉണ്ടാക്കി കൊടുത്തിരുന്നു. രണ്ടു മാസത്തിനുശേഷം ലിസ്റ്റ് തിരിച്ചുവന്നു. ഭീമൻ ഒഴിച്ച് മറ്റെല്ലാ കഥാപാത്രത്തിനും ഓപ്ഷൻസ് തന്നിരുന്നു. ഭീമനു മുന്നിൽ മോഹൻലാൽ എന്ന് മാത്രമാണ് എഴുതിയത്. എംടി സാറിനോട് ഭീമനെപ്പറ്റിപറയുമ്പോൾ അദ്ദേഹം പറയും ലാൽ ഇല്ലാതെ അത് ശരിയാകില്ല. എംടി സാറിന്റെ കൂടെ ആഗ്രഹമായിരുന്നു അത്. 

ഒരു അന്താരാഷ്ട്ര സ്റ്റുഡിയോ രണ്ടാമൂഴവുമായി നിർമാണം സഹകരിക്കുന്നുണ്ട്. ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ്, മാട്രിക്സ് തുടങ്ങിയ സിനിമകളുടെ നിർമാതാവ് ആണ്. അതിന്റെ ഉടമ രണ്ടാമൂഴം തിരക്കഥ വായിച്ച ശേഷം മോഹന്‍ലാലിനെ ഒന്നു നേരിട്ട് കാണണമെന്ന് പറയുകയുണ്ടായി. ഇതൊക്കെ തെളിയിക്കുന്നത് അദ്ദേഹത്തിന്റെ ലോകനിലാവരത്തെക്കുറിച്ചാണ്. ആ അഭിനയം ലോകം തന്നെ തിരിച്ചറിയുന്നു.–ശ്രീകുമാർ പറഞ്ഞു.

വേഷങ്ങൾ ആപ് ഡൗൺലോഡ് ചെയ്യാം