മലയാളി ആരാധകരെ ചീത്തവിളിച്ചവര്‍ക്ക് മറുപടിയുമായി സണ്ണി ലിയോൺ

ബോളിവു‍ഡ് നടി സണ്ണി ലിയോണെ കാണാൻ മലയാളികൾ തടിച്ചുകൂടിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. സാംസ്കാരിരംഗത്തുള്ള നിരവധിപേർ ഇതിനെതിരെ രോഷം പ്രകടിപ്പിച്ച് എത്തി. മലയാളി യുവതലമുറയുടെ സംസ്കാരമാണ് ഈ കാണുന്നതെന്നായിരുന്നു പലരുടെയും അഭിപ്രായം.

എന്നാൽ ഇക്കാര്യത്തിൽ സണ്ണി ലിയോണും കുറച്ചു പറയാനുണ്ട്. കൊച്ചിയിലെ ജനക്കൂട്ടം തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയിലാണ് സണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്.

തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു.

ആ ജനക്കൂട്ടം എനിക്ക് തന്നത് സ്നേഹവും ബഹുമാനവും. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല. അവർ ഒരുപാട് സന്തോഷത്തിലായിരുന്നു. സണ്ണി ലിയോണ്‍ പറഞ്ഞത്. 

മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽ എത്തിയ സണ്ണി ലിയോണിനെ വരവേറ്റത് ആയിരങ്ങളാണ്. ഇത്ര വലിയ ജനക്കൂട്ടം തന്നെ കാണാൻ എത്തുമെന്ന് സണ്ണി പോലും ഓർത്ത് കാണില്ല. യുവാക്കളുടെ ഈ അമിതആവേശത്തെ പരിഹസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. 

തിരക്കു മൂലം പലപ്പോഴും എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി. 

അതേസമയം എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്തു.