പുള്ളിക്കാരൻ സ്റ്റാറാ; ബോക്സ്ഓഫീസ് കലക്ഷൻ പുറത്ത്

ഓണറിലീസ് ആയി തിയറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രം രണ്ടാംവാരത്തിലേക്ക്. മികച്ച പ്രതികരണമാണ് കുടുംബപ്രേക്ഷകർക്കിടയില്‍ ചിത്രത്തിന് ലഭിക്കുന്നത്.  സെവന്‍ത് ഡേ'യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ അധ്യാപകനായാണ് മമ്മൂട്ടി എത്തിയത്.  

സെപ്റ്റംബര്‍ ഒന്നിന് തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ പത്ത് ദിവസത്തെ കലക്ഷന്‍ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. പത്തുദിവസം കൊണ്ട് ചിത്രം വാരിയത് 10.55 കോടി രൂപയാണ്.

രതീഷ് രവിയാണ്. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിർമിച്ച ചിത്രം ആന്റോ ജോസഫ് വിതരണത്തിനെത്തിച്ചു.

മോഹന്‍ലാല്‍ ചിത്രം 'വെളിപാടിന്റെ പുസ്തക'ത്തിന്റെ കളക്ഷന്‍ നിര്‍മ്മാതാവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ആറുദിവസത്തെ ബോക്സ്ഓഫീസ് കലക്ഷൻ ആണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. 11,48,65,829 രൂപ.

.മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം', മമ്മൂട്ടി-ശ്യാംധര്‍ ടീമിന്റെ 'പുള്ളിക്കാരൻ സ്റ്റാറാ', പൃഥ്വിരാജ്-ജിനു എബ്രഹാം ചിത്രം 'ആദം ജുവാന്‍', നിവിന്‍ പോളി-അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍.