അധികൃതരെ ഞെട്ടിച്ച് പാർവതിയുടെ ൈലവ്

സിനിമയിൽ മാത്രമല്ല സാമൂഹികകാര്യങ്ങളിലും വ്യക്തമായി പ്രതികരിക്കുന്ന നടിയാണ് പാർവതി. തന്റെ മുന്നിൽവരുന്ന ഏത് അനീതിക്കെതിരെയും കൂസലില്ലാതെ പ്രതികരിക്കാൻ കഴിയുമെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് താരം. 

ഏറെപേരെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്നത്തിൽ നടുറോഡിൽ നിന്ന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാർവതി. കഴിഞ്ഞ ദിവസം രാത്രി പനമ്പള്ളിനഗറിലാണ് സംഭവം നടക്കുന്നത്. 

പുലര്‍ച്ചെ പനമ്പള്ളി നഗറിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു നടി പാര്‍വതി. അതിനിടെയാണ് കാറില്‍ എന്തോ തട്ടുന്ന വന്‍ ശബ്ദം കേൾക്കുന്നത്. കാറിന്റെ മിറര്‍ ഇളകി. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡിലേക്ക് വീണുകിടക്കുന്നു ഒരു കേബിള്‍ ശ്രദ്ധയിൽപ്പെടുന്നത് . അതില്‍ തട്ടിയാണ് മിറർ ഇളകിയത്. വണ്ടിയിൽ പോകുമ്പോൾ എളുപ്പം കാണുന്ന രീതിയില്‍ അല്ല കേബിള്‍.

വീണു കിടന്ന കേബിള്‍  ഇരുട്ടത്ത് അദൃശ്യമായതിനാല്‍ ബൈക്ക് യാത്രികരടക്കം കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്താണ് താരം മുന്നറിയിപ്പുമായി എത്തിയത്. തന്‍റെ ഇന്‍സ്റ്റാഗ്രാമിലാണ് പാര്‍വതി വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവെന്നും അവര്‍ എത്താനായി താന്‍ കാത്തിരിക്കുകയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

കുറച്ചു നേരത്തിനു ശേഷം കേബിള്‍ മാറ്റപ്പെടുന്നത് വരെ പാര്‍വതി അവിടെ തന്നെ നിന്ന് നിരത്തിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കേബിള്‍ മാറ്റി ഇടുന്നത് വരെ പാര്‍വതി അവിടെ നിന്ന് നിരത്തിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ശേഷം ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് നടി മടങ്ങിയത്. പാര്‍വതിയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയായികഴിഞ്ഞു.