അസിന് പെൺകുഞ്ഞ്

നടി അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. ‌‌‌തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ ‍കുറിച്ചു.

2016 ജനുവരിയാലാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.