ലിങ്കുസാമിയും പറഞ്ഞു, വില്ലൻ കിടിലൻ

മോഹൻലാൽ–ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വില്ലൻ നാളെ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തമിഴ് നടൻ വിശാൽ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തമിഴിലെ സംവിധായകർക്കും താരങ്ങൾക്കുമായി പ്രത്യേക പ്രിവ്യു ഷോ ചെന്നൈയിൽ സംഘടിപ്പിച്ചിരുന്നു. സംവിധായകൻ മിഷ്കിൻ, സുശീന്ദ്രൻ, ലിങ്കുസാമി ഉൾപ്പടെയുള്ളവർ സിനിമ കാണാൻ എത്തുകയുണ്ടായി. 

വില്ലൻ ഒരു വെൽ മെയ്ഡ് സിനിമയാണെന്നാണ് ലിങ്കുസാമി പറഞ്ഞത്. വില്ലനിലൂടെ മലയാളത്തിലേക്ക് കാലെടുത്തുവച്ച വിശാലിനും മോഹൻലാലിനും ബി ഉണ്ണികൃഷ്ണനും എല്ലാ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രം കണ്ട ശേഷം ഗംഭീര അഭിപ്രായമാണ് മിഷ്കിൻ പങ്കുവച്ചത്. ഒരു ഇമോഷനൽ ത്രില്ലറാണ് വില്ലനെന്നും സിനിമയിൽ അതിഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്നും മിഷ്കിൻ പറയുന്നു.