വില്ലനെ വരവേൽക്കാൻ 50 അടി കട്ടൗട്ടുമായി ആരാധകർ

മോഹൻലാൽ ചിത്രം വില്ലനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു. കേരളത്തിൽ 253 തിയറ്ററുകളിലാണ് ചിത്രം റിലീസനെത്തുന്നത്. കേരളത്തിന് പുറത്ത് 149 കേന്ദ്രങ്ങളിലും.

തമിഴ്നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിത്രം അടുത്ത മാസമേ റിലീസിനെത്തൂ. തെലുങ്ക്, തമിഴ് പതിപ്പുകളുടെ റിലീസുള്ളതുകൊണ്ടാണ് വെകുന്നത്.

കോട്ടയത്ത് 50 അടി കട്ടൗട്ടുമായാണ് ആരാധകർ ചിത്രത്തെ വരവേൽക്കുന്നത്. കോട്ടയം മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് കട്ടൗട്ടിന് പിന്നിൽ. കോട്ടയത്ത് മോഹൻലാലിന്റെ പേരിൽ വയ്ക്കുന്ന ഏറ്റവും വലിയ കട്ടൗട്ട് കൂടിയാണിത്.