ഇത് മമ്മൂട്ടി കിടുക്കും; സുരാജ് വെഞ്ഞാറമൂട്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ പ്രോജക്ട് കേട്ട ആരാധകർ മാത്രമല്ല താരങ്ങളും ആവേശത്തിലാണ്. കേരളപ്പിറവി ദിനത്തിലാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കുഞ്ഞാലി മരയ്ക്കാർ എന്ന ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടി അനൗൺസ് ചെയ്യുന്നത്. 

വളരെ ആകാംക്ഷയിലാണ് കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം നോക്കികാണുന്നതെന്നും ഇതൊരു ഇതിഹാസചിത്രമാകുമെന്നും ദുൽക്കർ പറയുന്നു. കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി തകർക്കുമെന്നാണ് സുരാജ് അഭിപ്രായപ്പെട്ടത്.