പാർവതിക്ക് ‘ഹിന്ദി’യിൽ കിട്ടിയ പണി

മലയാളത്തിന്റെ പ്രിയതാരം പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിള്‍’ നവംബര്‍ 10ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇര്‍ഫാന്‍ ഖാനാണ് നായകൻ. മലയാളിയായ ജയ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദി ചാനലുകളിൽ തിളങ്ങുകയാണ് പാർവതി. ഈ പ്രചാരണ പരിപാടികൾക്കിടെ നല്ലൊരു പണിയും പാർവതിയെ തേടിയെത്തി. മൊഴിമാറ്റമായിരുന്നു അവതാരകന്‍ താരങ്ങള്‍ക്കായി കരുതി വച്ചിരുന്ന പണി. അമിതാഭ് ബച്ചൻ ചിത്രമായ ‘പികു’വിലെ സംഭാഷണമാണ് പാര്‍വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കിയത്.

അമിതാഭ് ബച്ചൻ ചിത്രമായ ‘പികു’വിലെ സംഭാഷണമാണ് പാര്‍വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കിയത്. ‘Death aur shit … yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai’ എന്ന വാക്കാണ് താരത്തിന് തര്‍ജമ ചെയ്യാനായി നല്‍കിയത്. ഇരുവരും നിര്‍ബന്ധിച്ചപ്പോള്‍ പാർവതി ഇത് തര്‍ജമ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മലയാളികളോടും, അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായും പാര്‍വതി ഹാസ്യരൂപേണ പറഞ്ഞു.

ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു താരം പരിപാടിക്കെത്തിയത്. കൃഷ്ണ അഭിഷേക് അവതാരകനായ പരിപാടിയിൽ മിഥുൻ ചക്രബോർത്തിയും പങ്കെടുത്തു.